കല്ല്യാണ റാഗിങ്ങ് അതിരു കടക്കുന്നു:കല്യാണവീട്ടിൽ മണിയറയിൽ ഉണക്ക മീനും ചീഞ്ഞ കോഴിമുട്ടയും വച്ചു; ചോദിയ്ക്കാൻ പോയ ആളെ മർദിച്ചു ;ഒടുവിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റ്

കല്ല്യാണ ദിവസം വധുവരന്‍മാര്‍ക്കിട്ട് 'പണി കൊടുക്കുക' എന്നത് ഇന്ന് വിവാഹ ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയിരുന്ന നിര്‍ദോഷമായ ചെറിയ കുസൃതികള്‍ ഇന്നൊരു ആചാരം പോലെ നിര്‍ബന്ധമായി നടത്തപ്പെടുന്ന ഒന്നായി.
വരനെയും വധുവിനെയും കൊണ്ട് പാത്രം കഴുകിച്ചും കാളവണ്ടിയില്‍ കയറ്റിയുമൊക്കെ നടത്തുന്ന റാഗിങ് പരിപാടി സകല സീമകളും ലംഘിച്ച് സാമൂഹ്യ വിപത്താകുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണുന്നത്. ഈ പ്രവണതയ്ക്ക് നിയന്ത്രണമുണ്ടാകണമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു
കല്യാണ ദിവസത്തെ റിസപ്ഷന്‍ പാര്‍ട്ടിയില്‍ തുടങ്ങി, വധുവിനെയും വരനെയും എന്തിന് അവരുടെ മാതാപിതാക്കളെപ്പോലും, തമാശക്കാണെങ്കില്‍ പോലും പലവിധത്തില്‍ വരന്‍റെ കൂട്ടുകാരുടെ നേതൃത്വത്തില്‍ തമാശ രൂപേണ അപഹസിക്കുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റാഗ് ചെയ്യുന്ന നിശ്ചല ദൃശ്യങ്ങളും വീഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലെ ഇന്നത്തെ പതിവുകാഴ്ചകള്‍ തന്നെയാണ്. ഒരു രസത്തിനു തുടങ്ങിയ ഏര്‍പ്പാടുകള്‍, വിവാഹദിവസത്തെ എത്രമാത്രം അപമാനകരവും അരോചകവുമാക്കുമെന്നത് നമ്മുടെ പ്രാഥമിക ചിന്തകള്‍ക്കുമപ്പുറത്താണ്. അതിക്രൂരവും ഒരു പരിധിവരെ വധൂവരന്മാരുടേയും കുടുംബാംഗങ്ങളുടേയും മാനസികനില പോലും തെറ്റിക്കുന്ന വിനോദങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഈയടുത്ത നാളുകളിലായി, ഈ പ്രവണതകള്‍ കൂടി വരുന്നതും ഇതിന്‍റെ ചുവടുപിടിച്ച് കല്യാണവീടുകളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ അതിരുവിടുന്നതും തന്നെയായിരിക്കാം കേരള പോലീസ് തന്നെ ഈ വിഷയത്തില്‍ മുന്നറിയിപ്പുമായി രംഗത്തു വരാന്‍ കാരണം. ഈ മുന്നറിയിപ്പു തന്നെ ഈ പ്രശ്നത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നതിന്‍റെ അടിസ്ഥാന തെളിവാണ്.
സന്തോഷത്തിന്‍റെ വിവാഹദിനങ്ങളില്‍ ചിലപ്പോഴെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീര്‍വീഴ്ത്താറുണ്ട്.ഇപ്പോഴിതാ മലപ്പുറം തിരൂരങ്ങാടിയിൽ
കല്യാണവീട്ടിൽ മണിയറയിൽ അതിക്രമം കാണിച്ചത് ചോദ്യം ചെയ്തയാളെ മർദിച്ച കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. പന്താരങ്ങാടി കഴുങ്ങുംതോട്ടത്തിൽ ഫവാസ് (24), കഴുങ്ങുംതോട്ടത്തിൽ സൈനുദ്ദീൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പന്താരങ്ങാടി പതിനാറുങ്ങൽ പൂച്ചേങ്ങൽ കുന്നത്ത് മൊയ്തീൻകുട്ടിയുടെ മകൻ ജാഫറിന്റെ (35) പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ 19 നായിരുന്നു സംഭവം. ജാഫറിന്റെ സഹോദരന്റെ കല്യാണത്തിന് മണിയറയിൽ കയറിയ സംഘം ഉണക്ക മീനും ചീഞ്ഞ കോഴിമുട്ടയും എസിയിലും കിടക്കയിലും വച്ചതായും ഉണക്കമീൻ കലക്കിയ വെള്ളം കിടക്കയിൽ ഒഴിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ചോദിക്കാൻ പോയ ജാഫറിനെ സംഘം മർദിക്കുകയായിരുന്നു. കേസിൽ 10 പേരെക്കൂടി പിടികിട്ടാനുണ്ടെന്ന് എസ്ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























