Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോമഡി സ്റ്റാർ ഫെയിം ഷാബുരാജിന്റെ വേർപാടിൽ വിങ്ങി കുടുംബാംഗങ്ങളും സുഹൃത്തുക്കളും; ഓർമ്മകൾ പങ്കുവെച്ച് പ്രിയ കൂട്ടുകാർ

23 APRIL 2020 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു

പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

ഹാസ്യകലാ ലോകത്ത് വലിയ വേദനയാണ് ഷാബുരാജിന്റെ മരണവാർത്ത സൃഷ്ടിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് പ്രിയ കലാകാരൻ വിടവാങ്ങൾ പല സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും വലിയ അളവിൽ തേടിയെത്തിയ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഷാബുരാജിന്റെ അപ്രതീക്ഷിത വിയോഗം.. ഷാബുരാജിന്റെ ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ കൂട്ടുകാരും സഹപ്രവർത്തകരും.

ജേഷ്ഠതുല്യനായ ഷാബുരാജിന്റെ ഓർമകൾ കലാകാരനും ടെലിവിഷൻ താരവുമായ ശംഭു കല്ലറ പങ്കുവയ്ക്കുന്നു.നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. അത്രേയെറെ അനുഭവ സമ്പത്തുമായാണ് അദ്ദേഹം കോമഡി സ്റ്റാർസിൽ എത്തുന്നത്. എനിക്കും ഷാബുവിനും ദീപു നാവായിക്കുളത്തിനും ഒരു മുറിയായിരുന്നു അവിടെ ലഭിച്ചത്. ലോക്ഡൗണിനെ തുടർന്ന് ഷൂട്ട് അവസാനിപ്പിച്ചു വരുമ്പോൾ ആ മുറിയിൽ നിന്നാണ് ഞങ്ങള്‍ ഇറങ്ങിയത്. സാധാരണ പോലെ സംസാരിച്ചും കളിച്ചും ചിരിച്ചും വൈകാതെ തിരിച്ചുവരാനാകും എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് എല്ലാവരും നാട്ടിലേക്കു തിരിച്ചത്. പക്ഷേ ഇനി ഞങ്ങളുടെ മുറിയിൽ ഷാബു ഉണ്ടാകില്ല എന്നത് വിശ്വസിക്കാനാവുന്നില്ല.

ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ഞങ്ങൾ രണ്ടു പേരും സ്ത്രീ വേഷങ്ങൾ ചെയ്തിരുന്നു. അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതു കൊണ്ട് പലപ്പോഴും അദ്ദേഹത്തിനു ലഭിക്കേണ്ട അഭിനന്ദനങ്ങൾ എന്നെ തേടിയെത്താറുണ്ട്. ‘ചേട്ടത്തിയും അനിയത്തിയും’ എന്നായിരുന്നു ഞങ്ങൾ അവിടെ അറിയപ്പെട്ടിരുന്നത്. രണ്ടു കലാകാരന്മാര്‍ തമ്മിലുള്ള ബന്ധമല്ല, സഹോദര ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നത്.

ഞാനിപ്പോൾ ആലപ്പുഴയിലാണ്. ലോക്ഡൗണ്‍ ആയതുകൊണ്ട് തിരുവനന്തപുരത്തേക്കു പോകാനാകില്ല. അവസാനമായി ഒന്നു കാണാൻ പോലുമാകാതെ ഷാബു പോവുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ.

പകർന്നാടാൻ ഇനിയുമേറെ ബാക്കിയാക്കി, ജീവിച്ചു കൊതി തീരാതെ ഷാബുരാജ് വിടവാങ്ങിയതിന്റെ വേദനയിലാണ് സുഹൃത്തുക്കൾ. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ നൽകിയ ശേഷമായിരുന്നു പ്രിയകലാകാരൻ യാത്രയായത്. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും ലഭിക്കുകയെന്ന കലാകാരന്റെ സ്വപ്നം പൂവണിഞ്ഞ് ഏറെ വൈകാതെ ഷാബു വിടപറയുമ്പോൾ, ആ മരണം ഉൾകൊള്ളാനാകുന്നില്ല സുഹൃത്തും കലാകാരനുമായ ശശാങ്കൻ മയ്യനാടിന്. എത്രയോ വേദികളിൽ ഒന്നിച്ചു പ്രകടനം നടത്തി. എത്രയോ ഓര്‍മകൾ സമ്മാനിച്ചാണ് ഷാബു മടങ്ങുന്നത്. പ്രിയ സുഹൃത്തിന്റെ നീറുന്ന ഓർമകള്‍ ശശാങ്കൻ മയ്യനാട് പങ്കുവയ്ക്കുന്നു.
കൊല്ലത്തെ ആശുപത്രിയിലേക്ക് ഷാബുവിനെ മാറ്റിയപ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. ഷാബു അപ്പോൾ ഐസിയുവിൽ ആയിരുന്നു. കുഴപ്പമൊന്നുമുണ്ടാവില്ല, അവൻ തിരിച്ചുവരും എന്നു തന്നെയായിരുന്നു വിശ്വാസം. പക്ഷേ, പ്രതീക്ഷകൾ തകർത്ത് അവൻ പോയി. യാതാെരു അസുഖവുമുള്ളതായി അറിവില്ലായിരുന്നു. മുൻപ് ഒരു സൈലന്റ് അറ്റാക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് എല്ലാവരും അറിയുന്നത്.

വർഷങ്ങളായുള്ള പരിചയവും അതിൽ നിന്നു രൂപപ്പെട്ട ആത്മബന്ധവുമാണ് ഞങ്ങൾ തമ്മിലുള്ളത്. ‘കലാഭാവന’ എന്ന ട്രൂപ്പിലാണ് ആദ്യമായി ഒന്നിച്ചത്. എന്നെ പ്രശ്സതിയിലേക്ക് ഉയർത്തിയ ‘ആദ്യരാത്രി’ എന്ന സ്കിറ്റ് ആദ്യം വേദികളിലാണ് അവതരിപ്പിച്ചത്. അന്ന് ഷാബുവായിരുന്നു എന്റെ അമ്മ വേഷം ചെയ്തത്. ഒരുപാട് വേദികളിൽ ഷാബു അമ്മയായി കയ്യടി നേടി.

‘മാഗ്‌നറ്റോ’ എന്ന സമതിയിലായിരുന്നു ഞങ്ങൾ അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ പ്രോഗ്രാം സൂപ്പർ ഹിറ്റ് ആയിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വർഷം പ്രോഗ്രാം അധികം വേദികളിൽ അവതരിപ്പിക്കാനായില്ല. അതുകൊണ്ട് അടുത്ത വർഷവും ഇതേ പ്രോഗ്രാം തുടരാനും ഈ ടീമിനെ നിലനിർത്താനും മാഗ്‌നറ്റോ തീരുമാനിച്ചു. പക്ഷേ ഇനി ആ പ്രോഗ്രാമിന് ഷാബു ഉണ്ടാവില്ല. എത്ര ശ്രമിച്ചിട്ടും ഇക്കാര്യം ഉൾകൊള്ളാനാവുന്നില്ല. എത്ര അപ്രതീക്ഷിതമായ വിയോഗമാണിത്. പകർന്നാടാൻ എത്രയോ വേഷങ്ങള്‍ ബാക്കിയാക്കിയാണ് അവൻ പോയത്.

നാട്ടിൽ കാണുന്നവരെല്ലാം ചോദിക്കുന്നത് ഷാബുവിനെ കുറിച്ചാണ്. കലയേയും ഹാസ്യത്തേയും സ്നേഹിക്കുന്നവർക്ക് മറക്കാനാവില്ല ആ മുഖം. അത്രയേറെ ചിരിപ്പിച്ചിട്ടുണ്ട് എല്ലാവരേയും.

കഷ്ടപ്പാടുകളില്‍ ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്താണ് അവന്‍ യാത്രയാകുന്നത്. കുടുംബത്തിനു വേണ്ടിയായിരുന്നു ആ ജീവിതം. നാലു മക്കളുണ്ട്. ഭാര്യ രോഗിയാണ്. മക്കളെ സ്നേഹിച്ച് അവനു കൊതി തീർന്നിട്ടില്ല. ഷാബുവിനെ സ്നേഹിച്ചും ആർക്കും കൊതി തീർന്നു കാണില്ല. വീണ്ടും ഒരു ജന്മമുണ്ടെങ്കിൽ അത് അവനു വേഗം ലഭിക്കട്ടേ എന്നാണ് എന്റെ പ്രാർഥന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (22 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (30 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (37 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (1 hour ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (2 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (4 hours ago)

Malayali Vartha Recommends