ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാക്കിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കി... രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും

ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കേന്ദ്രം ഓര്‍ഡിനന്‍സ് പുറത്തിറക്കി. പകര്‍ച്ചവ്യാധി തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാക്കിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമ സംഭവങ്ങളില്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ സാധാരണ കേസുകളില്‍ പിഴ ചുമത്തും.
കുറ്റകൃത്യം ഗൗരവമുള്ളതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിഴ രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാകും. ഇതിന് പുറമേ ആറു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ലഭിക്കും. ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷം വരെയും തടവ് ശിക്ഷ ലഭിക്കും.
"
https://www.facebook.com/Malayalivartha

























