ലോക് ഡൗണിനിടയിൽ പുഴയിൽ മീൻപിടിത്തം പതിവാക്കി... ആദ്യം കിട്ടിയ കരിമീൻ വായില്‍ കടിച്ചുപിടിച്ച് അടുത്ത മീനിനായി സാഹസം; ഒടുക്കം തൊണ്ടയിൽ കുടുങ്ങിയതോടെ സംഭവിച്ചത് മറ്റൊന്ന്... ജീവന് തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്...തൃശൂരിൽ സംഭവിച്ചത് ഇങ്ങനെ...

പുഴയില്‍ മീന്‍ ആദ്യം ലഭിച്ച കരിമീന്‍ വായില്‍ കടിച്ചുപിടിച്ച് അടുത്ത മീനിനായി തപ്പുന്നതിനിടയില്‍ തൊണ്ടയില്‍ മീന്‍ കുടുങ്ങി. ചാവക്കാട് എടക്കഴിയൂര്‍ കടലാപറന്പില് കൃഷ്ണന്റെ(60) തൊണ്ടയിലാണ് കുടുങ്ങിയത്.
മീനിന്റെ വാല്‍ഭാഗം മാത്രമേ പുറത്തേക്ക് അല്പമെങ്കിലും കണ്ടിരുന്നുള്ളൂ. ഉൗമയായ കൃഷ്ണന് ആംഗ്യഭാഷയില്‍ പറഞ്ഞതൊന്നും സഹായത്തിനെത്തിയവര്ക്കും മനസിലായില്ല. മരണവെപ്രാളം കാട്ടിയ കൃഷ്ണനെ വാഹനം ലഭിക്കാത്തതിനെതുടര്‍ന്ന് ഒരു മോട്ടോര്‍ സൈക്കിളില്‍ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു.
അപകടം മനസിലാക്കിയ അവര്‍ അമല ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ഇഎന്‍ടി വിഭാഗം ഡോക്ടര്‍മാരായ ഡോ.അര്ജുന് ജി.മേനോന്, ഡോ.ലിന്റ ജേക്കബ്, ഡോ.അനൂപ് കുരുവിള, സിസ്റ്റര്‍ റീമ റാഫി എന്നിവരുടെ നേതൃത്വത്തില്‍ മീനെ പുറത്തെടുത്തു. സാധാരണ ശ്വാസനാളം അടഞ്ഞാല്‍ ആറുമിനിറ്റിനുള്ളില്‍ മസ്തിഷ്കമരണം സംഭവിക്കും.
മീന്‍ ശ്വാസനാളത്തില്‍ അനങ്ങിക്കൊണ്ടിരുന്നതിനാല്‍ ഇടയ്ക്ക് അല്പം വായു ലഭിച്ചതിനാലാണ് കൃഷണനു മരണം സംഭവിക്കാതെ ജീവന് തിരിച്ചുകിട്ടിയത്. നിറച്ചു മുള്ളുള്ള കരിമീനായതിനാല്‍ പുറത്തെടുക്കാന്‍ നന്നേ ബുദ്ധിമുട്ടിയെന്ന് ഡോ.അര്ജുന് പറഞ്ഞു.
https://www.facebook.com/Malayalivartha

























