അച്ഛനും അമ്മയും ഖത്തര്‍ രാജാവിന്റെ ചികിത്സാസംഘത്തിലെ അംഗം! ഡോക്ടർ കുടുംബത്തിൽ ജനിച്ച് വളർന്ന മകന് അവസാന നിമിഷവും രക്ഷകരാകാൻ അവർക്കായില്ല; യുകെയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു; കണ്ണീരോടെ ഉറ്റവർ

കോഴിക്കോട് സ്വദേശി യു.കെയില്‍ മരിച്ചു. മരണ കാരണം കോവിഡ് ആണോയെന്ന് എന്നറിയാന്‍ സ്രവ പരിശോധന നടത്തും. കോഴിക്കോട് ചെമ്ബനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനായ സിദ്ധാര്‍ത്ഥ് യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു.
ചെമ്ബനോടയിലെ വീട്ടിലേക്ക് രാവിലെ ഫോണ്‍ സന്ദേശമെത്തിയപ്പോഴാണ് സിദ്ധാര്‍ത്ഥ് മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗമാണ് ഡോക്ടര്‍ പ്രകാശും ഭാര്യയും.
അതേസമയം ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി തുടരുന്നു. ആകെ വൈറസ് ബാധിതരുടെ എണ്ണം 26,37,673 ആയി. 1,84,217 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 7,17,625 പേര്‍ക്ക് മാത്രമാണ് ലോകത്ത് ഇതുവരെ രോഗം ഭേദമായത്.
അമേരിക്ക-8,48,994, സ്‌പെയിന്‍-2,08,389, ഇറ്റലി-1,87,327, ഫ്രാന്‍സ്-1,59,877, ബ്രിട്ടന്‍-1,33,495, ജര്‍മനി-1,50,648 എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും മുന്നില്‍. തുര്‍ക്കിയിലും ഇറാനിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവ് ഉണ്ട്.
തുര്‍ക്കിയില്‍ 98,674 പേര്‍ക്കും ഇറാനില്‍ 85,996 പേര്‍ക്കുമാണ് കോവിഡുള്ളത്. അമേരിക്കയില്‍ 47,676 പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ സ്‌പെയിനില്‍ 21,717പേര്‍ക്കും ഇറ്റലിയില്‍ 25,085 പേര്‍ക്കും ഫ്രാന്‍സില്‍ 21,340 പേര്‍ക്കുമാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. ബ്രിട്ടന്‍- 18,100, ജര്‍മനി- 5,315, ഇറാന്‍- 5,391, തുര്‍ക്കി- 2,376 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണ നിരക്ക്. കോവിഡ് ബാധിതരുടൈ ആഗോള പട്ടികയില്‍ ഇന്ത്യ 17ാം സ്ഥാനത്ത് തുടരുകയാണ്.
https://www.facebook.com/Malayalivartha

























