പച്ചക്കറി ബോക്‌സിനിടയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി!

ആര്യങ്കാവ് ചെക്‌പോസ്റ്റിലൂടെ തമിഴ്‌നാട്ടിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.
കോട്ടയത്തു നിന്നും ഇന്നലെ 11-ന് തെങ്കാശിക്ക് വന്ന പച്ചക്കറി വാനിലാണ് തെങ്കാശി കടയം സ്വദേശി ശങ്കര്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചത്.
പച്ചക്കറി കയറ്റിവന്ന ബോക്‌സ് നാലുവശവും അടുക്കി വച്ചിട്ട് അതിനു നടുവിലാണ് ശങ്കര്‍ ഒളിച്ചിരുന്നത്. വാഹന പരിശോധനയ്ക്കിടയില്‍ ബോക്‌സുകള്‍ ഇളകി. അതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിടിക്കപ്പെട്ടത്.
കോട്ടയത്ത് ഹോട്ടല്‍ ജോലിക്കാരനായ ശങ്കര്‍, വാന്‍ ഡ്രൈവര്‍ അജിത്തിന്റെ പിതൃസഹോദര പുത്രനാണ്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെടുകയും പട്ടിണിയാവുകയും ചെയ്തതോടെയാണു നാട്ടിലേക്കു പോകാന്‍ ശ്രമിച്ചതെന്നാണു ശങ്കര്‍ പൊലീസിനോട് പറഞ്ഞത്. ചൊവ്വ രാത്രിയില്‍ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മറ്റ് 2 പേരെ പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha

























