പത്തനംതിട്ട ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധികള്‍ സീല്‍ ചെയ്യുമെന്നും, അനാവശ്യ യാത്രകള്‍ തടയുമെന്നും ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധികള്‍ സീല്‍ ചെയ്യുമെന്നും, അനാവശ്യ യാത്രകള്‍ തടയുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. മെഡിക്കല്‍ ഷോപ്പുകള്‍ പോലീസിന്റെ അനുമതിയോടെ പ്രവര്‍ത്തിപ്പിക്കാം. അവശ്യവസ്തുക്കളുടെ ഹോം ഡെലിവറി അനുവദിക്കും.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത ഉറപ്പാക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് രോഗം വീണ്ടും വ്യാപിക്കാനിടയാകുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഉള്‍ക്കൊണ്ട് ജില്ലാ പോലീസ് പ്രവര്‍ത്തിച്ചു വരുകയാണ്. ജില്ലയില്‍ ചൊവ്വ വൈകുന്നേരം മുതല്‍ ബുധന്‍ വൈകിട്ട് നാലുവരെ 298 കേസുകളിലായി 304 പേരെ അറസ്റ്റ് ചെയ്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു . 238 വാഹനങ്ങള്‍ പിടിച്ചെടുത്തു .
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നിയമ നടപടികള്‍ കര്‍ശനമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അതേസമയം , സംസ്ഥാനത്ത് ഇന്നലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .
https://www.facebook.com/Malayalivartha

























