കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കളക്ടർ! കൊല്ലം കുളത്തൂപ്പുഴയില്‍ കൊവിഡ് രോഗി 36 പേരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും ഇവരെ കര്‍ശനമായി ക്വാറന്റൈന്‍ ചെയ്തുവെന്നും കൊല്ലം ജില്ലാകളക്ടര്‍ അബ്ദുള്‍ നാസര്‍

കുളത്തൂപ്പുഴയില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കൊല്ലം ജില്ലാകളക്ടര്‍ അബ്ദുള്‍ നാസര്‍. കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്നാണ് കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡ് രോഗി 36 പേരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും ഇവരെ കര്‍ശനമായി ക്വാറന്റൈന്‍ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 36 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്.
ഇയാള്‍ കൂടുതല്‍ ആള്‍ക്കാരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. രണ്ട് പ്രാവശ്യം തമിഴ്‌നാട്ടിലേക്ക് പോയി വന്നിരുന്നു. കുളത്തൂപ്പുഴ പഞ്ചായത്തിലെ അതിര്‍ത്തികള്‍ അടക്കുകയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതേസമയം 13 പേരുടെ സാമ്ബിള്‍ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























