റേഷൻകടവഴി നൽകേണ്ട ഭക്ഷ്യകിറ്റുകൾ സൂക്ഷിക്കുന്നത് പാർട്ടി ഓഫീസുകളിൽ; വൈക്കം ടിവി പുരത്ത് കിറ്റുകൾ സൂക്ഷിച്ചത് സിപിഐ ഓഫിസിലെങ്കില്‍ ചങ്ങനാശേരി മാടപ്പള്ളിയിൽ കിറ്റുകൾ സൂക്ഷിച്ചത് സിപിഎം ഓഫീസിൽ

റേഷൻകടവഴി നൽകേണ്ട ഭക്ഷ്യകിറ്റ് സൂക്ഷിക്കുന്നത് പാർട്ടി ഓഫീസുകളിൽ. വൈക്കം ടിവി പുരത്ത് കിറ്റുകൾ സൂക്ഷിച്ചത് സിപിഐ ഓഫിസിലെങ്കില്‍ ചങ്ങനാശേരി മാടപ്പള്ളിയിൽ കിറ്റുകൾ സൂക്ഷിച്ചത് സിപിഎം ഓഫീസിൽ. പ്രതിഷേധത്തെത്തുടർന്ന് കിറ്റുകൾ മറ്റ് കേന്ദ്രങ്ങളിലേക്ക് നീക്കി. എന്നാൽ ഇവ സൂക്ഷിക്കാൻ റേഷൻ കടകളിൽ സ്ഥലമില്ലാത്താണ് കാരണമെന്നാണ് ന്യായം.
വൈക്കത്തും ചങ്ങനാശ്ശേരിയിലും റേഷൻ ഷോപ്പുകളിൽ എത്തിക്കണ്ട സൗജന്യപലവ്യഞ്ജനകിറ്റുകൾ പാർട്ടി ഓഫീസുകളിൽ വച്ചത് വിവാദമായി. വൈക്കത്ത് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസിലും ചങ്ങനാശ്ശേരി മാടപ്പള്ളയിൽ സിപിഎം ഓഫീസിലുമാണ് കിറ്റുകൾ സൂക്ഷിച്ചത്. നാട്ടുകാരും ചില രാഷ്ട്രീയ പ്രവർത്തകരും വിവാദവുമായി രംഗത്തെത്തിയതോടെ കിറ്റുകൾ പാർട്ടി ഓഫീസുകളിൽ നിന്ന് മാറ്റി.
ചങ്ങനാശ്ശേരി മാടപ്പള്ളയിലെ സിപിഎം ഓഫീസിൽ ഇന്നലെയാണ് സൗജന്യകിറ്റുകൾ എത്തിച്ചത് പാർട്ടി ഓഫീസുകളിൽ ഇറക്കി വച്ചത്. ഇത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തതോടെ ഇവിടെ നിന്ന് മാറ്റി. ഇന്ന് വൈക്കത്തെ സിപിഐ ഓഫീസിൽ സൗജന്യ കിറ്റുകൾ എത്തിച്ച് ഇറക്കി വച്ചത് വീണ്ടും വിവാദമായി. ഇവിടേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ചെയ്തു. ഇതോടെ, ഇവിടെ നിന്നും കിറ്റുകൾ മാറ്റി.
രണ്ട് ഇടങ്ങളിലും റേഷൻ ഷാപ്പുകളും പാർട്ടി ഓഫീസുകളും ഒരേ കെട്ടിടത്തിലാണെന്ന വിശദീകരണമാണ് പാർട്ടി ഭാരവാഹികളും റേഷൻ ഷാപ്പുടമകളും നൽകുന്നത്. സൗജന്യ അരിയും കിറ്റുകളും എത്തിയതോടെ എല്ലാം കൂടി വയ്ക്കാൻ റേഷൻ കടയിൽ സ്ഥലം തികയാഞ്ഞതിനാൽ ഇവയെല്ലാം എടുത്ത് പാർട്ടി ഓഫീസിലേക്ക് വയ്ക്കുകയായിരുന്നു എന്നാണ് റേഷൻ കടയുടമകളുടെ വാദം. സ്ഥലം തികയാത്തതിനാൽ കടയുടമകളുടെ അഭ്യർത്ഥന പ്രകാരം പാർട്ടി ഓഫീസ് തുറന്നുകൊടുക്കുകയായിരുന്നുവെന്നാണ് പാർട്ടി ഭാരവാഹികളുടെ വിശദീകരണം.
എന്നാൽ സൗജന്യകിറ്റ് വിതരണത്തിൽപ്പോലും സിപിഎമ്മും സിപിഐയും രാഷ്ട്രീയം കലർത്തുന്നുവെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം. അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
മുമ്ബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ പിരിച്ച സംഭാവനയില്‍ നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് സിപിഎം പണം വകമാറ്റിയെന്ന ആരോപണവുമായി അനില്‍ അക്കര എം.എല്‍എ രംഗത്ത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സിപിഎം സമാഹരിച്ച തുകയില്‍ നിന്ന് ആറുകോടിയോളം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്നാണ് എം.എല്‍.എ ആരോപിക്കുന്നത്.
32 കോടിയോളം രൂപ സംസ്ഥാനത്ത് നിന്ന് സിപിഎം പിരിച്ചെടുത്ത സംഖ്യയില്‍ നിന്ന് അഞ്ച് കോടി അല്ലെങ്കില്‍ ആറ് കോടി രൂപ ലോക്കല്‍ കമ്മിറ്റി ലെവി എടുത്തതിന് ശേഷം മാത്രമാണ് ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് അനില്‍ അക്കര എം.എല്‍എ പറയുന്നു.
തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ലോക്കല്‍ കമ്മിറ്റി നല്‍കിയ കണക്കിലെ പൊരുത്തക്കേടുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എയുടെ ആരോപണം. അതേസമയം സിപിഎം ഇക്കാര്യങ്ങള്‍ നിഷേധിച്ചു.
റേഷൻകടകളിൽ കിറ്റുകൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലാണ് പാർട്ടി ഒാഫീസുകളിൽ കിറ്റുകൾ സൂക്ഷിച്ചതെന്നാണ് അധികൃതർ പറയുന്നത്. സ്കൂളുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാൽ കിറ്റുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്ഥലങ്ങളില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.സംസ്ഥാനത്ത് പലയിടങ്ങളിലും കിറ്റുകൾ സൂക്ഷിച്ചിരിക്കുന്നത് സ്വകാര്യവ്യക്തികളും സ്ഥലങ്ങളിലാണ്.അതേസമയം കിറ്റുകൾ എത്തിയെങ്കിലും അവ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പലയിടങ്ങളിലും ആരംഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























