16 വയസ്സുകാരനെ വീട്ടിലെ ജോലിക്കെന്ന് വിളിച്ചുവരുത്തി മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഒ.കെ.എം. കുഞ്ഞി പീഡിപ്പിച്ചെന്ന് പൊലീസിന് പരാതി; താമരശ്ശേരി പോലീസിനാണ് പരാതി ലഭിച്ചത്
മാര്‍ച്ച് 19 നാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുകാരനെ വീട്ടിലെ ജോലിക്കെന്ന് വിളിച്ചുവരുത്തി മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഒ.കെ.എം. കുഞ്ഞി പീഡിപ്പിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡിപ്പിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി.
അതെ സമയം സമസ്ത കേരള ജമിയ്യത്തുൽ ഉലമ ലീഗൽ സെൽ ചെയർമാനും കൊണ്ടോട്ടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റുമായ ജബ്ബാര്‍ ഹാജിക്ക് എതിരെ ലൈംഗിക ചൂഷണ ആരോപണവുമായി സ്ത്രീ രംഗത്ത്. വീട് അതിക്രമിച്ചു കയറി പീഡനം നടത്തി എന്നും ഭീഷണിപ്പെടുത്തി എന്നും കാണിച്ചു ജബ്ബാർ ഹാജിക്കെതിരെ മലപ്പുറം വഴുതക്കാട് സ്വദേശിനി ആണ് വനിതാ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
സമസ്ത പണ്ഡിത സഭയ്ക്ക് പരാതി നൽകി എങ്കിലും നടപടി ഉണ്ടായില്ല, തുടർന്ന് ആണ് സ്ത്രീയുടെ ബന്ധുക്കൾ വനിതാ കമ്മീഷനെ ബന്ധപ്പെടുന്നതെന്നും ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ണൂരിൽ ഐസൊലേഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന വ്യക്തിയെ മുസ്ലീം ലീഗ് കൗൺസിലർ കടത്തിക്കൊണ്ടുപോയി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷെഫീഖ് ആണ് ബന്ധുവിനെ കടത്തിക്കൊണ്ടുപോയത്. ഇയാളെ അറസ്റ്റ് ചെയ്യാൻ എസ് പി ഉത്തരവിട്ടു.
ബംഗളൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗൺസിലർ കൊണ്ടുപോയത്. നിരീക്ഷണത്തിലായിരുന്നയാളെ പൊലീസ് തിരികെ കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























