കൊവിഡ് 19...ലോക്ക്ഡൗണില്‍ സെക്രട്ടേറിയേറ്റില്‍ എത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയേറ്റില്‍ കര്‍ശന പരിശോധനക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. ന്ദര്‍ശകര്‍ക്കടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. ഇവിടേക്കുള്ള വാഹനങ്ങള്‍ ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂ. സെക്രട്ടേറിയേറ്റില്‍ എത്തുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. ശരീര ഊഷ്മാവ് 37.2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ അവരെ സെക്രട്ടേറിയേറ്റിന് അകത്തേക്ക് പ്രവേശിപ്പിക്കില്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് മൊത്തം എട്ടു പേര്‍ക്ക് രോഗം ഭേദമായി. ഇടുക്കി4, കോഴിക്കോട്, കോട്ടയം രണ്ട് വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























