കേരളത്തിലേക്കു മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മനുഷ്യക്കടത്ത്; ആളെ കൊണ്ടുവരുന്നതിന് ചിലര്‍ കരാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലേക്കു മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മനുഷ്യക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആളെ കൊണ്ടുവരുന്നതിന് ചിലര്‍ കരാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതായും കര്‍ണാടകയില്‍നിന്ന് പണം വാങ്ങി ആളുകളെ എത്തിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ കര്‍ക്കശമായ നടപടി സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്കി. തമിഴ്നാട് കര്‍ണാടക അതിര്‍ത്തി മേഖലകളില്‍ ആളുകള്‍ ഇരുവശങ്ങളിലേക്കും കടക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്പ്പെടെയലുള്ള അത്യാവശ്യങ്ങള്‍ക്കു വേണ്ടി ജില്ല കടക്കുന്നവര്‍ ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നോ പോലീസ് മേധാവിയോടോ പാസ് നേടണം. അത്തരക്കാര്‍ക്കു മാത്രമേ ജില്ല കടക്കാന്‍ അനുമതിയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന യാത്ര സാധ്യമല്ല. എല്ലാവര്ക്കും ആവശ്യങ്ങളുണ്ട്. എന്നുവച്ച് ലോക്ക്ഡൗണ്‍ ലംഘിക്കാനാവില്ല. അതുകൊണ്ടുതന്നെ അനധികൃത യാത്രകള്‍ തടയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ കോവിഡ് രോഗമുക്തി നേടി. ഇടുക്കിയില്‍ നാല് പേര്‍ക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേര്‍ക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്. കാസര്‍കോട് ആറ് പേര്‍ക്കും, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം ഭേദമായത്. ഇന്ന് സമ്ബര്‍ക്കം മുലം രോഗ ബാധ ഉണ്ടായത് നാല് പേര്‍ക്കാണ്, ഇത് വരെ സംസ്ഥാനത്ത് 447 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 129 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ അയല്‍ സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. സമ്ബര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23876 ആയി കുറഞ്ഞു. 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20326 സാമ്ബിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 21334 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിയന്ത്രണങ്ങള്‍ നിലവിലെ അതേ നിലയില്‍ തുടരും. നേരത്തെ പോസിറ്റീവ് കേസില്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇളവ് നല്‍കിയിരുന്നു. ഇന്ന് ഈ രണ്ട് ജില്ലകളിലും പോസിറ്റീവ് കേസുകള്‍ വന്നു. അതിനാല്‍ ഇവയെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ചിലേക്ക് മാറ്റുന്നു.
https://www.facebook.com/Malayalivartha

























