തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കാമെന്ന് മുഖ്യമന്ത്രി; 60 വയസിനു മുകളിലുള്ളവരെ തൊഴിലുറപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന തൊഴിലുറപ്പ് പദ്ധതി വരും ദിവസങ്ങളില്‍ പുനഃരാരംഭിക്കാമെന്ന് മുഖ്യമന്ത്രി. തൊഴിലുറപ്പ് തൊഴിലാളികള്‍ അഞ്ചു പേരടങ്ങുന്ന ടീമായി പ്രവര്‍ത്തിക്കാമെന്നും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ പണിക്കിറങ്ങുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ജോലിക്കിറങ്ങുന്നത് എന്ന് ഉറപ്പാക്കണം. അറുപത് വയസിനു മുകളിലുള്ളവരാണ് കോവിഡ് 19 വൈറസ് ബാധയ്ക്ക് വേഗത്തില്‍ ഇരയാകുന്നത് കണക്കിലെടുത്ത് അവര്‍ മെയ് മൂന്നു വരെ മാറി നില്‍ക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലിനിറങ്ങുന്നവര്‍ക്ക് മാസ്‌കുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുമെന്നും ഇല്ലാത്തപക്ഷം കൂടൂതല്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























