കേരളത്തില്‍ റംസാന് നോമ്പ് വെള്ളിയാഴ്ച മുതല്‍

കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ റംസാന് നോന്പ് ആരംഭിക്കും. വ്യാഴാഴ്ച കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ വെള്ളിയാഴ്ച റംസാന് ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയിദ് നാസര്‍ ഹയ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























