കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് വിസമ്മതിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് വിസമ്മതിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സേലം മേട്ടൂര്‍ സ്വദേശിയും എന്‍ജിനീയറുമായ കണ്ണനെ (54) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണന്റെ മകന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ കണ്ണനോടും കുടുംബത്തോടും സമ്ബര്‍ക്ക വിലക്കില്‍ കഴിയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു. ആദ്യ ഘട്ട പരിശോധനയ്ക്കായി രക്ത, സ്രവ സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വീണ്ടും കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി. എന്നാല്‍ ഇവരെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ കണ്ണന്‍ ആട്ടിയോടിച്ചു. തൊട്ടുപിന്നാലെ ഇയാള്‍ സമ്ബര്‍ക്ക വിലക്ക് ലംഘിച്ച് സബ് കലക്ടറുടെ ഓഫീസിലെത്തി ബഹളം വെയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് മേട്ടൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























