കോട്ടയം മാർക്കറ്റ് പൂർണമായും അടച്ചു; പുതുതായി കോവിഡ്-19 രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കി, കോട്ടയം ജില്ലകൾ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി

കോട്ടയത്ത് ഇന്ന് രണ്ടു കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്.. ചിങ്ങവനം സ്വദേശിയായ മെയിൽ നഴ്സിനും കോട്ടയം ചന്തയിലെ ഒരു ചുമട്ടുതൊഴിലാളിക്കുമാണ് രോഗം. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊറോണ ഐസലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ് ചുമട്ടുതൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മാര്‍ക്കറ്റ് അടച്ചിട്ടുണ്ട്. പാലക്കാട്ടുനിന്ന് ലോഡുമായി വന്ന ലോറി ഡ്രൈവറുടെ സഹായില്‍ നിന്നാകാം ചുമട്ടുതൊഴിലാളിക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. എന്നാല്‍ ഡ്രൈവറുടെ സഹായിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റേതെങ്കിലും വഴിയാണോ ഇദ്ദേഹത്തിന് രോഗം വന്നതെന്നും അന്വേഷിക്കുന്നുണ്ട്.
കോട്ടയം മാർക്കറ്റ് പൂർണമായും അടച്ചു. മാർക്കറ്റിൽ വെള്ളിയാഴ്ച അണുനശീകരണം നടത്തും. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ മെഡിക്കല്‍ ഓഫിസറും മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. ചുമട്ടുതൊഴിലാളിയുടെ കോട്ടയം മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനെ കോട്ടയത്തുനിന്നു പോയി കൂട്ടിക്കൊണ്ടുവന്ന ഡ്രൈവറുടെ സാംപിള്‍ ശേഖരിച്ചു.
പുതുതായി കോവിഡ്-19 രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കി, കോട്ടയം ജില്ലകൾ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. ഇടുക്കിയും കോട്ടയവും അടക്കം സംസ്ഥാനത്തെ പത്ത് ജില്ലകളാണ് ഓറഞ്ച് സോണിൽ. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ റെഡ് സോണിൽ തുടരും.
കോട്ടയം, ഇടുക്കി ജില്ലകളിൽ പുതിയ കേസുകൾ കണ്ടെത്തിയതോടെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുറെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും ഇപ്പോഴുള്ള പോലെ കർശന നിയന്ത്രണങ്ങൾ തുടരും
ഇവ ഒഴികെയുള്ള 10 ജില്ലകളും ഓറഞ്ച് സോണിലാകും. നേരത്തേ പോസിറ്റീവ് കേസുകളില്ലാതിരുന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽപെടുത്തി ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ ഇന്ന് ഇവിടങ്ങളിൽ പുതിയ കേസുകളുണ്ട്. അതുകൊണ്ടുതന്നെ അവരെ ഗ്രീന്‍ സോണുകളിൽനിന്ന് മാറ്റി ഓറഞ്ച് സോണിലേക്കു മാറ്റി. ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളിൽ ഹോട്സ്പോട്ടായ പഞ്ചായത്തുകൾ അടച്ചിടും.
എന്നാൽ മുനിസിപ്പാലിറ്റി അതിർത്തിയിലാണെങ്കിൽ വാർഡുകളും കോർപറേഷനുകളിൽ ഡിവിഷനുകളും അടച്ചിടും. ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്സ്പോട്ടായി വരികയെന്ന് ജില്ലാ ഭരണ സംവിധാനം തീരുമാനിക്കും. ഇടുക്കിയിൽ നാലും കോട്ടയത്ത് രണ്ടു പേർക്കുമാണ് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലകളെ ഗ്രീൻ സോണിൽ നിന്നു മാറ്റാനുള്ള തീരുമാനം.
ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിനിയെ ബുധനാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയെ ഗ്രീൻ സോണിൽ നിന്നു മാറ്റി ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാർഡുകൾ എന്നിവ ഹോട്സ്പോട്ടാക്കി.
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേയും കോട്ടയം മെഡിക്കല്‍ കോളജിലേയും കോവിഡ് 19 ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് ലാബില്‍ വെള്ളിയാഴ്ച മുതല്‍ കോവിഡ് പരിശോധന ആരംഭിക്കാനാകും. 2200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള യുവി സ്റ്റെറിലൈസ്ഡ് ലാബാണ് സജ്ജമാക്കിയിട്ടുള്ളത്. അത്യാധുനിക സംവിധാനമുള്ള ഈ ലാബില്‍ 4 റിയല്‍ ടൈം പിസിആര്‍ മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 15ഉം പിന്നീട് 60 വരെ പരിശോധനകള്‍ ദിവസംതോറും നടത്താനാകും.
https://www.facebook.com/Malayalivartha

























