കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങിയില്ല, മൃതദേഹങ്ങള്‍ എത്തിക്കാന്‍ വീണ്ടും തടസ്സം

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നു മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീങ്ങിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങാത്തതു മൂലമാണിത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളങ്ങള്‍ അടച്ചതോടെ കാര്‍ഗോ ഉള്‍പ്പടെയുള്ള അടിയന്തര സര്‍വീസുകള്‍ നടത്താന്‍ മാത്രമാണിപ്പോള്‍ അനുവാദം.
ഇതിനിടെ, ചരക്കുവിമാനങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ മൃതദേഹങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയിരുന്നു. പലതലങ്ങളിലുള്ള ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. കാര്‍ഗോ സര്‍വീസ് സംബന്ധിച്ച വ്യവസ്ഥയില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതു പ്രത്യേകം പരാമര്‍ശിക്കാത്തതിനാല്‍ ഇതു വീണ്ടും തടസ്സപ്പെടുകയായിരുന്നു.
ഉത്തരവ് എത്താതെ മൃതദേഹം വിമാനത്താവളം വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് ഇന്നലെ രാവിലെ ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ വെളിപ്പെടുത്തിയത്. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും മലയാളികളുടെ മൃതദേഹങ്ങള്‍ എത്തിക്കാനുണ്ട്. മുന്നറിയിപ്പില്ലാതെ മൃതദേഹങ്ങള്‍ തടഞ്ഞതോടെ, നാട്ടില്‍ സംസ്‌കാരത്തിനായി മുന്നൊരുക്കങ്ങള്‍ നടത്തി കാത്തിരുന്നവരും വലഞ്ഞു.
അതേസമയം, ഗള്‍ഫില്‍ നിന്ന് കാര്‍ഗോ വിമാനത്തില്‍ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് പലപ്പോഴും തടസ്സങ്ങളുണ്ടാകാറുണ്ടെന്നും അതു പരിഹരിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാക്കാനാണു നീക്കമെന്നുമാണ് ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. ഉടന്‍ പരിഹാരമുണ്ടാകുമെന്നും പറയുന്നു.
വിദേശരാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം കേരളത്തിലേക്കു കൊണ്ടുവരാം എന്നായിരുന്നു നേരത്തെയുള്ള ധാരണയെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി സൗകര്യം പുനഃസ്ഥാപിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha

























