Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ലോക്ഡൗണ്‍ ഇളവു സംബന്ധിച്ചു കഴിഞ്ഞ 17ന് ഇറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും പിന്നീടു പിന്‍വലിച്ച സാഹചര്യത്തില്‍ അന്നത്തെ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു...

24 APRIL 2020 09:19 AM IST
മലയാളി വാര്‍ത്ത

ലോക്ഡൗണ്‍ ഇളവു സംബന്ധിച്ചു കഴിഞ്ഞ 17ന് ഇറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും പിന്നീടു പിന്‍വലിച്ച സാഹചര്യത്തില്‍ അന്നത്തെ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പഴയ ഉത്തരവിലെ വ്യവസ്ഥകള്‍ നിലനിര്‍ത്തി ഏതാനും ഇളവുകള്‍
പിന്‍വലിക്കുകയാണു ചെയ്തിരിക്കുന്നത്. മേയ് 3 വരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലക്കുകളെല്ലാം തുടരും. റെഡ് സോണായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് സോണായ മറ്റ് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിലും ഇളവുകള്‍ ബാധകമല്ല. അന്തര്‍ ജില്ല യാത്രക്ക് അനുമതി നല്‍കിയിട്ടില്ല.

സ്വകാര്യ വാഹനങ്ങളുടെ ഒറ്റ, ഇരട്ട സംഖ്യാ നിയന്ത്രണം പുതിയ ഉത്തരവിലും ഉണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ഒറ്റ അക്ക നമ്പറുള്ള വണ്ടികളും ചൊവ്വ,വ്യാഴം,ശനി ഇരട്ട അക്ക വണ്ടികളും ഓടണം.നമ്പര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഞായറാഴ്ച ബാധകമല്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.


ഫാന്‍,വിദ്യാഭ്യാസ സംബന്ധമായ പുസ്തകങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ബസ്,ടാക്‌സി,ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദിക്കില്ല.വിവാഹത്തിനും ശവസംസ്‌കാരത്തിനും 20 പേര്‍.എല്ലാ ഹോട്‌സ്‌പോട്ടുകളുടെയും അതിര്‍ത്തികള്‍ സീല്‍ ചെയ്യും.

നാലു റെഡ് ജില്ലകള്‍ ഒഴികെ 10 ജില്ലകളിലെയും ഹോട്‌സ്‌പോട്ട് ഒഴികെയുള്ള മേഖലകളില്‍ ഇന്നലെ മുതല്‍ ഉത്തരവ് നിലവില്‍ വന്നു.ഇതില്‍ ഏതെല്ലാം റെഡ് ജില്ലകളിലെ ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലത്തു നടപ്പാക്കാമെന്നു കലക്ടര്‍മാര്‍ക്കു തീരുമാനിക്കാം.

അവശ്യ സര്‍വീസുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വാഹനങ്ങളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇളവുണ്ട്. ഡ്രൈവര്‍ക്കു പുറമേ പിന്‍സീറ്റില്‍ 2 പേര്‍ക്കു യാത്ര ചെയ്യാം.ഇരുചക്രവാഹനങ്ങളില്‍ ഒരാളേ പാടുള്ളൂവെങ്കിലും കുടുംബാംഗമാണെങ്കില്‍ ഒരാള്‍ കൂടി ആകാം.

അവശ്യസാധന വിതരണം സമയപരിധിയില്ലാതെ അനുവദിക്കും.നഗരമേഖലയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കും ധാന്യമില്ലുകള്‍ക്കും പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ.

ബാര്‍ബര്‍മാര്‍ക്കു വീട്ടിലെത്തി മുടി വെട്ടാന്‍ അനുവാദം നല്‍കുന്നതിന് ആലോചിച്ചിരുന്നുവെങ്കിലും ഉത്തരവില്‍ അനുമതിയില്ല.ആശുപത്രികള്‍ ,ലാബുകള്‍, മരുന്നു നിര്‍മാണ യൂണിറ്റുകള്‍,ആരോഗ്യ രംഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മഴക്കാലപൂര്‍വ ശുചീകരണം,കാര്‍ഷിക ജോലി, കാര്‍ഷിക വിപണനം, വളം നിര്‍മാണ ശാലകളും വില്‍പന കേന്ദ്രങ്ങളും,മത്സ്യബന്ധനം, മത്സ്യം വളര്‍ത്തല്‍, പാല്‍ ഉല്‍പാ ദനവും വിപണനവും, മുട്ട ഉല്‍പാദനവും വിപണനവും എന്നിവയ്ക്ക് അനുമതിയുണ്ട്.

50% ജീവനക്കാരുമായി തോട്ടങ്ങള്‍ക്കു പ്രവര്‍ത്തിക്കാം. ഇന്‍ഷുറന്‍സ് കമ്പനികള്‍,ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള നോണ്‍ ബാങ്കിങ് സാമ്പത്തിക സ്ഥാപനങ്ങള്‍,സഹകരണ വായ്പാ സംഘങ്ങള്‍ എന്നിവ തുറക്കാം.

ട്രക്ക് സര്‍വീസ് ഉള്‍പ്പെടെ എല്ലാ ചരക്കു ഗതാഗതവും അനുവദിക്കും. നേരത്തെ സര്‍ക്കാര്‍ ഇളവു നല്‍കിയ വ്യവസായങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്.


റെഡ് സോണും ഹോട് സ്പോട്ടും അല്ലാത്ത സ്ഥലങ്ങളില്‍ ജോഗിങ് അനുമതി. സാമൂഹ്യ അകലം പാലിക്കണം മാസ്‌കും.
റെഡ്സോണ്‍, ഹോട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട അക്ക നിയന്ത്രണത്തോടെ മാത്രം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാം
ആരാധനലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉള്ള നിയന്ത്രണങ്ങള്‍ തുടരും.
സംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേര് മാത്രം.
എ&ബി വിഭാഗത്തിലെ 50% സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജരാക്കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമീപ ജില്ലകളിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യാം. ഇതിന് ഐഡി കാര്‍ഡ് നിര്‍ബന്ധം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends