സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു... കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം

സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. . ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററിലാക്കിയിരുന്നു. കുട്ടിക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജന്മനാ തന്നെ വളര്‍ച്ചാ വൈകല്യവും ഹൃദയ വൈകല്യവും ഉള്ള കുട്ടിയായിരുന്നു.
https://www.facebook.com/Malayalivartha


























