നൂതന കിറ്റിന് പേറ്റന്റിന് അപേക്ഷിച്ച് ശ്രീചിത്ര, സ്രവങ്ങളില്‍ നിന്ന് ആര്‍.എന്‍.എ വേര്‍തിരിക്കുന്ന കിറ്റ്!

കൊവിഡ് 19 പരിശോധനയുടെ കൃത്യത വര്‍ദ്ധിപ്പിക്കാനാവും വിധം സ്രവങ്ങളില്‍ നിന്ന് ആര്‍.എന്‍.എ വേര്‍തിരിക്കാന്‍ കഴിയുന്ന നൂതന കിറ്റിനുള്ള പേറ്റന്റിനായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കി. പിസിആര്‍, ലാമ്പ് പരിശോധനകള്‍ക്ക് ആണ് ഇത് ഉപയോഗിക്കാനാവുക.
കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്. രണ്ട് സ്വകാര്യം ലാബുകളിലും പരിശോധന നടന്നുവരുന്നു.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെയും കോട്ടയം മെഡിക്കല്‍ കോളേജിലെയും കൊവിഡ് 19 ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നാളെ മുതല്‍ കൊവിഡ് പരിശോധന ആരംഭിക്കും. ഇവിടെ നാല് റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ സജ്ജമാക്കി. ആദ്യ ഘട്ടത്തില്‍ 15 ഉം പിന്നീട് 60 വരെയും പരിശോധന ദിവസം നടത്താനാവും.
കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന വേഗത്തിലാക്കാന്‍ പത്ത് റിയല്‍ ടൈം പിസിആര്‍ മെഷീന്‍ വാങ്ങാനാണ് അനുമതി നല്‍കിയത്. മൂന്നാം ഘട്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായില്ല എന്നതാണ് നിലവിലെ കണക്കില്‍ അനുമാനിക്കുന്നത്. സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഇതിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ല. ഇത് നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും കടക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും' എന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























