ശരീര ഊഷ്മാവ് 37.2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ സെക്രട്ടേറിയേറ്റില്‍ പ്രവേശനം അനുവദിക്കില്ല

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ കര്‍ശന പരിശോധന. എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.
ഇവിടേക്കുള്ള വാഹനങ്ങള്‍ ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ.
സെക്രട്ടേറിയേറ്റില്‍ എത്തുന്ന എല്ലാവരുടെയും താപനില പരിശോധിക്കും.
സന്ദര്‍ശകര്‍ക്കടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശരീര ഊഷ്മാവ് 37.2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ അവരെ സെക്രട്ടേറിയേറ്റിന് അകത്തേക്ക് പ്രവേശിപ്പിക്കില്ല.
https://www.facebook.com/Malayalivartha


























