ആരോരുമില്ലാത്ത ഷാബുരാജിന്റെ കുടുംബത്തിന് താങ്ങായി സര്‍ക്കാര്‍! നാലുകുരുന്നുകളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ സ്ഥിതി മനസിലാക്കി രണ്ട് ലക്ഷം രൂപയുടെ ധനസഹായം

അകാലത്തില്‍ അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയുടെ ധനസഹായമാണ് അനുവദിച്ചത്.
കുടുംബത്തിന്റെ ദയനീയ സ്ഥിതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നല്‍കാന്‍ തിരുമാനിച്ചതെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു.
20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കോമഡി സ്റ്റേജിലൂടെ ശ്രദ്ധേയമായ താരത്തിന്റെ നാലുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ സ്ഥിതി മനസിലാക്കിയാണ് സര്‍ക്കാരിന്റെ ധനസഹായം.
കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാവപെട്ട കുടുംബത്തില്‍ പെട്ട ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തില്‍ ആയിരുന്നു സുഹൃത്തുക്കള്‍. രണ്ടു ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.
ഇതിനിടയിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്.നാല് മക്കളാണ് ഷാബുവിന് ഉള്ളത്. ആ കുരുന്നുകളുടെ പ്രാര്‍ത്ഥന പോലും ദൈവം കേട്ടില്ലല്ലോ.
മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്തിരുന്നു കോമഡി സ്റ്റാര്‍സ് പരിപാടിയിലെത്തിയത്. സൈക്കോ ചിറ്റപ്പന്‍ എന്ന കഥപാത്രമായി രംഗപ്രവേശം ചെയ്ത് കൊണ്ടാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ട്ട കോമഡി താരമായി മാറുന്നത്.
https://www.facebook.com/Malayalivartha


























