കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞിന്റെ മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞിന്റെ മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുഞ്ഞിന് ഹൃദ്രോഗവും വളര്‍ച്ചക്കുറവുമുണ്ടായിരുന്നു. കുഞ്ഞിന് കോവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാകാനാണ് സാധ്യത. പുലര്‍ച്ചെ ആറുമണിക്കാണ് മരണം സ്ഥിരീകരിച്ചത്. ഈ മാസം 21 നാണ് കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഗുരുതരമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കിണഞ്ഞ് ശ്രമിച്ചിരുന്നതായും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കുഞ്ഞിനെ ചികിത്സിച്ച മഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊരമ്ബയില്‍, പ്രശാന്തി എന്നീ ആശുപത്രികളിലെ അഞ്ചു ഡോക്ടര്‍മാരെയാണ് നിരീക്ഷണത്തിലാക്കിയത്. സംസ്ഥാനത്ത് രോഗബാധ പൂര്‍ണമായി ഒഴിവായെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























