Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോവിഡ്-19ന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളില്‍ നിന്നാണെന്നും, ഇത് ലാബുകളില്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും ലോകാരോഗ്യ സംഘടന...

24 APRIL 2020 11:52 AM IST
മലയാളി വാര്‍ത്ത

കോവിഡ്-19ന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളില്‍ നിന്നാണെന്നും, ഇത് ലാബുകളില്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും ലോകാരോഗ്യ സംഘടന. ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് മൃഗങ്ങളില്‍ നിന്നുണ്ടായതാണ് ഈ വൈറസ് എന്നാണെന്ന്എന്നാല്‍ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണ്. വവ്വാലുകള്‍ ഈ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. പക്ഷെ അപ്പോഴും വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കെത്തിയതെങ്ങനെ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

കേരളത്തിലെ വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തി. കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പരിശോധനയിലാണ് വവ്വാലുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. വവ്വാലുകള്‍ കൊറോണ വൈറസ് വാഹകരാകാമെന്നും മനുഷ്യരിലേക്ക് വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നും ഐസിഎംആറിന്റെ കണ്ടെത്തലില്‍ പറയുന്നു. 2018-19 വര്‍ഷങ്ങളില്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.

വിവിധ തരം വവ്വാലുകളില്‍ കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി വവ്വാലുകള്‍ കൊറോണവൈറസിനെ ശരീരത്തില്‍ വഹിക്കുന്നു. ജേണല്‍ സയന്റിഫിക് റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

സസ്യങ്ങളില്‍ പരാഗണം നടത്തുക, രോഗാണുക്കളെ വഹിക്കുന്ന പ്രാണികളെ ഭക്ഷിക്കുക, ഉഷ്ണമേഖലാവനങ്ങളിലെ മരങ്ങളുടെ വിത്തുകള്‍ വിതരണം ചെയ്യുക തുടങ്ങിയ പല ഉപകാരങ്ങളും വവ്വാലുകളെക്കൊണ്ടുണ്ടെങ്കിലും, അവര്‍ കൊറോണാവൈറസുകളുടെ സ്വാഭാവിക വാഹകര്‍ കൂടിയാണ് എന്നതും ഒരു യാഥാര്‍ത്ഥ്യമാണെന്നും പഠനത്തില്‍ പറയുന്നു.

വവ്വാലുകളുടെ തൊണ്ടയില്‍നിന്നും മലാശയത്തില്‍നിന്നുമാണ് സാംപിളുകള്‍ ശേഖരിച്ചതും പരിശോധനക്ക് വിധേയമാക്കിയതും. ഇവയുടെ തൊണ്ടയില്‍ നിന്നു ശേഖരിച്ച സാംപിളുകളുടെ ഫലം നെഗറ്റീവ് ആണെന്ന് പറയുന്നു. കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 217 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 42 സ്രവ സാംപിളുകളില്‍ നാലും പോസിറ്റീവായിരുന്നു.

വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. മറ്റു സസ്തനികളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സസ്തനികളെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. വവ്വാലുകളുടെ ആവാസകേന്ദ്രം ധാരാളം ഉള്ളതിനാല്‍ കേരളത്തില്‍ അതീവ ജാഗ്രത വേണമെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണവൈറസ് കാലങ്ങളായി വവ്വാലുകളുടെ ശരീരത്തിലുണ്ട്. ഇരുവരുടെയും വളര്‍ച്ച ഒരുമിച്ച് തന്നെയാണ് നടന്നതെന്ന് ചിക്കാഗോയിലെ ഫീല്‍ഡ് മ്യൂസിയത്തിലെ ഗവേഷകന്‍ സ്റ്റീവ് ഗുഡ്മാന്‍ പറഞ്ഞു. വവ്വാലുകളിലെ വ്യത്യസ്തമായ 36 വിഭാഗങ്ങളെയാണ് പഠന വിധേയമാക്കിയത്. പശ്ചിമ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ആഫ്രിക്കയുടെ സമീപ പ്രദേശങ്ങളിലുമുള്ള വവ്വാലുകളെയാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ നിന്നാണ് കാലങ്ങളായി വവ്വാലുകളും കൊറോണ വൈറസും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതെന്ന് സ്റ്റീവ് ഗുഡ്മാന്‍ പറഞ്ഞു.

പലതരത്തിലുള്ള കൊറോണ വൈറസുകളുണ്ട്. വിവിധ തരത്തിലാണ് ഇവ പെരുമാറുക. ഇവയെല്ലാം വസിക്കുന്നത് വവ്വാലുകളുടെ ശരീരത്തിലാണ്. ഇതുവരെ ഇവയെല്ലാം മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നതായോ പടരുന്നതായോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അപകടസാധ്യതയുണ്ടെന്ന് പറയാനാവില്ല. ഒരു വൈറസ് ശരീരത്തില്‍ എത്താന്‍ ആ ശരീരത്തിന്റെ ആവാസ വ്യവസ്ഥ വളരെ പ്രധാനമാണെന്നും സ്റ്റീവ് പറയുന്നു.

എന്നാല്‍ വവ്വാലുകളുടെ ശരീരത്തില്‍ ഇത് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇത് മറ്റ് മൃഗങ്ങളില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു. ഈ വൈറസുകള്‍ വവ്വാലുകള്‍ക്ക് തീര്‍ത്തും നിരുപദ്രവകരമായിരിക്കെത്തന്നെ, അവയില്‍ നിന്ന് മറ്റു ജീവിവര്‍ഗ്ഗങ്ങളിലേക്ക് പകരാന്‍ ഇടയായാല്‍ അത് അവരെ വളരെ മാരകമായി ആക്രമിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട് എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് 19 മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends