കുളത്തൂപ്പുഴയില്‍ നിരീക്ഷണത്തിലുള്ള 13 പേരുടെ ഫലം ഇന്നറിയാം, അതീവ ജാഗ്രത

കോവിഡ് ബാധ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തില്‍പ്പെട്ട കൊല്ലം കുളത്തുപ്പുഴയിലെ 33 പേരില്‍ 13 പേരുടെ പരിശോധനാ ഫലം ഇന്ന് വരും. മറ്റുള്ളവരുടെ സ്രവം ഇന്ന് ശേഖരിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ ഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
കുളത്തുപ്പുഴ, ആര്യങ്കാവ് തുടങ്ങിയ പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. അതിര്‍ത്തിയിലെ പരിശോധന കര്‍ശനമാണ്. അതിര്‍ത്തി വഴി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, സഹായി അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ഇങ്ങനെയെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും പെര്‍മിറ്റ് റദ്ദു ചെയ്യാനും കളക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അതിര്‍ത്തി വഴിയെത്തിയ മൂന്നു പേരെ അധികൃതര്‍ പിടികൂടി. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.
തമിഴ്‌നാട് അതിര്‍ത്തി ജില്ലയില്‍ കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണുള്ളത്. നിത്യേനയുള്ള പരിശോധനാ ക്രമം ആര്‍ ഡി ഒ യുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























