വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി ദിവസവും എത്തി... 13കാരിയെ വിവാഹ വാഗ്ദ്ധാനം നല്‍കി നിരന്തരം പീഡനത്തിനിരയാക്കി... ഗര്‍ഭിണിയായതോടെ 'അലസിപ്പിക്കാന്‍ പ്ലാനിട്ടു... കോവിഡ് കാരണം പദ്ധതി പൊളിഞ്ഞു... പിന്നെ സംഭവിച്ചത് മറ്റൊന്ന്... കോട്ടയത്ത് 22 കാരന്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാവുമ്ബോള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രല്ലോഭിപ്പിച്ച് 13 കാരിയെ സ്ഥിരമായി പീഡിപ്പിച്ചുവന്ന 22 കാരന്‍ അറസ്റ്റില്‍.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിടാന്‍ പദ്ധതി തയാറാക്കുന്നതിനിടയില്‍ മരങ്ങാട്ടുപിള്ളി സി.ഐ എസ്.സനോജ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വാഗമണ്‍ കുരിശുമല വഴിക്കടവ് മുതിരക്കാലായില്‍ വീട്ടില്‍ ജോബിനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നത്.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെങ്കിലും കൊവിഡ് മൂലം ആശുപത്രിയില്‍ പോവാന്‍ സാധിച്ചില്ല. ഇതോടെയാണ് വീട്ടുകാര്‍ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























