ദുരിതത്തില്‍ നിന്ന് കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിനിടയിലാണ് ഏക പ്രതീക്ഷയായ മകന്റെ മരണം! തകർന്നിരിക്കുന്നു കുടുംബത്തിന് ആശ്വാസവാക്കുകൾ പോലും പറയാനാകാതെ ഉറ്റവർ... കൂട്ടുകാരുടെ കൈകളാല്‍ അരും കൊലയ്ക്ക് മകൻ ഇരയായപ്പോള്‍ താങ്ങാനാകാതെ കൊടുമണ്‍ ഗ്രാമം

അഖിലിന്റെ അപ്രതീക്ഷിത മരണത്തിന്റെ തീരാവേദനയിലാണ് സുധീഷും കുടുംബവും. അവര്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചത് അവനില്‍ ആയിരുന്നു. പിതാവ് സുധീഷ് ഹോട്ടല്‍ ജീവനക്കാരനാണ്.
നേരത്തേ പത്തനംതിട്ടയിലെ ഹോട്ടലില്‍ ആയിരുന്നു. ഇപ്പോള്‍ എറണാകുളത്താണ്. ലോക്ഡൗണ്‍ മുതല്‍ നാട്ടില്‍ എത്തി. സാമ്ബത്തിക ബുദ്ധിമുട്ട് കൂടുതല്‍ ആകുമ്ബോള്‍ മാത്രമാണ് മാതാവ് മിനി ജോലിക്കു പോകുന്നത്.
ദുരിതത്തില്‍ നിന്ന് കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിനിടയിലാണ് ഏക പ്രതീക്ഷയായ മകന്റെ മരണം. സംഭവം കുടുംബത്തെ തളര്‍ത്തി. സഹോദരി ആര്യ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്കൂളിലെയും സഹപാഠികളുടെയും വിവരങ്ങള്‍ ദിവസവും ആര്യയുമായി അഖില്‍ പങ്കുവയ്ക്കുമായിരുന്നു.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്ന് സഹോദരി പറയുന്നു. വീട്ടില്‍ പഠനത്തില്‍ മാത്രമായിരുന്ന അഖിലിന്റെ ശ്രദ്ധ എന്ന് പിതാവും പറയുന്നു. ഇടയ്ക്ക് കളിക്കാനായി പുറത്തു പോകും. മിക്കപ്പോഴും കുടുംബവീട്ടില്‍ മുത്തച്ഛന്‍ ശിവരാമന്റെ കൂടെയാണ് താമസം.
പ്രായമായ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് കുടുംബവീട്ടില്‍ താമസിക്കുന്നത്. പ്രായമുള്ളവര്‍ക്ക് കൈത്താങ്ങു കൂടിയായിരുന്നു അഖില്‍. മുത്തച്ഛന്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. അനാവശ്യമായ കൂട്ടുകെട്ട് ഒന്നും ഉണ്ടായിരുന്നില്ല എന്ന് മുത്തച്ഛന്‍ പറയുന്നു. മൂന്നു വര്‍ഷമായി സഹപാഠികള്‍ ആയിരുന്നവര്‍ക്കിടയില്‍ ഇത്രയധികം വൈരാഗ്യം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്നു സുധീഷ് പറഞ്ഞു.
https://www.facebook.com/Malayalivartha


























