തിരുവനന്തപുരം വര്‍ക്കലയിലും ഹോട്ട്‌സപോട്ട് വരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു! ഏഴ് പേരടങ്ങുന്ന വ്യക്തിയുടെ കുടുംബാഗങ്ങളുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് കളക്ടര്‍

തിരുവനന്തപുരം വര്‍ക്കലയിലും ഹോട്ട്‌സപോട്ട് വരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു . വര്‍ക്കലയിലെ വ്യക്തി പുറത്തു പോയിട്ടുണ്ട്.
ഏഴ് പേരടങ്ങുന്ന വ്യക്തിയുടെ കുടുംബാഗങ്ങളുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു .
നിലവില്‍ തിരുവനന്തപുരം ജില്ല ഓറഞ്ച് സോണിലാണ്. നഗരസഭയിലെ രണ്ട് ഡിവിഷനുകളാണ് ഹോട്ട് സ്പോട്ട് പട്ടികയിലുള്ളത് . 67 അമ്ബലത്തുറ, 69 കളിപ്പാങ്കുളം എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകള്‍.
ഇവിടെ കര്‍ശന നിയന്ത്രണം തുടരും . വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും . കോണ്‍ടാക്‌ട് ട്രെയിസിംഗ് പുരോഗമിക്കുകയാണെന്നും കളക്ടര്‍ വ്യക്തമാക്കി.
നഗരത്തിലേക്ക് നിലവില്‍ 6 കേന്ദ്രങ്ങള്‍ വഴിയാണ് പ്രവേശനം അനുവദിക്കുന്നത് .
ഇളവുകള്‍ വേണമെങ്കില്‍ പരിശോധനയ്ക്ക് ശേഷം അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ... അന്തര്‍ ജില്ലാ യാത്രകള്‍ അനുമതി അവശ്യ സേവനങ്ങള്‍ക്ക് മാത്രം.
കൊല്ലം ജില്ലയില്‍ നിന്ന് മാത്രം ഔദ്യോഗിക ആവശ്യത്തിന് പ്രവേശനം. മറ്റ് അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കില്ല ഓട്ടോ, ടാക്‌സി സര്‍വീസ് അനുവദിക്കില്ല
ഹോട്ട്‌സ്‌പോട്ടില്‍ പ്രഭാത സായാഹ്ന നടത്തം അനുവദിക്കില്ല. അല്ലാത്തിടത്ത് അനുമതിയുണ്ട്.
പൊതുനിരത്തുകളില്‍ തുപ്പരുത്, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ക്കൊന്നും ഇളവുകള്‍ പാടില്ല
https://www.facebook.com/Malayalivartha


























