Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

രമേശ് ചെന്നിത്തല പുസ്തകം വായിക്കാന്‍ പാടുണ്ടോ ?തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഇതൊക്കെയാണ് എന്ന് തുറന്നു പറയുവാനുള്ള ആര്‍ജ്ജവവും ഏതുതരം വിജ്ഞാനമായാലും അത് സ്വീകരിക്കാനുമുള്ള സന്നദ്ധതയെയുമാണ് അതില്‍ പ്രതിഫലിച്ചത്; രമേശ്‌ചെന്നിത്തലയുടെ വായനയെക്കുറിച്ച് പങ്കുവച്ച് ജോയ് മാത്യു

24 APRIL 2020 05:01 PM IST
മലയാളി വാര്‍ത്ത

ലോക പുസ്തക ദിനത്തില്‍ ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതിന് താഴെ ചിലര്‍ യാതൊരു അടിസ്ഥാനവുമില്ലാതെ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്തി. എന്നാലിതാ വിമര്‍ശിച്ചവർക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

പുസ്തകം കൈകൊണ്ട് തൊടാത്തവരും തൊട്ടാല്‍ത്തന്നെ മറിച്ച്‌ നോക്കാത്തവരും തങ്ങള്‍ മാത്രമാണ് പുസ്തകം വായിക്കുന്നവരെന്നു മേനി നടിക്കുന്നവരുമായ പരിഷകള്‍ എന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

രമേശ് ചെന്നിത്തല പുസ്തകം വായിക്കാന്‍ പാടുണ്ടോ ?

ഇന്നലെ ലോക പുസ്തക ദിനമായിരുന്നു .പുസ്തകത്തെ അറിയുന്നവരും വായിക്കുന്നവരും പുസ്തകങ്ങളുടെ മൂല്യം മനസ്സിലാക്കുന്നവരും അവരുടേതായ പുസ്തക ലോകങ്ങള്‍ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിട്ടു . ഞാനും ബുദ്ധിജീവിയാണ് എന്ന് കാണിക്കുവാനുള്ള വ്യഗ്രതയായിരുന്നില്ല അത് . തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഇതൊക്കെയാണ് എന്ന് തുറന്നു പറയുവാനുള്ള ആര്‍ജ്ജവവും ഏതുതരം വിജ്ഞാനമായാലും അത് സ്വീകരിക്കാനുമുള്ള സന്നദ്ധതയെയുമാണ് അതില്‍ പ്രതിഫലിച്ചത് .

ഇത്രയും പറയുവാന്‍ കാരണം നമ്മുടെ പ്രതിപക്ഷനേതാവ്

ശ്രീ രമേഷ് ചെന്നിത്തല തന്റെ വായനാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചപ്പോഴാണ് .

കോണ്‍ഗ്രസുകാരന്‍ പുസ്തകം വായിക്കുകയോ ?

അതും രമേശ് ചെന്നിത്തല ?

ചോദിക്കുന്നത് മറ്റാരുമല്ല പുസ്തകം കൈകൊണ്ട് തൊടാത്തവരും തൊട്ടാല്‍ത്തന്നെ മറിച്ച്‌ നോക്കാത്തവരും തങ്ങള്‍ മാത്രമാണ് പുസ്തകം വായിക്കുന്നവരെന്നു മേനി നടിക്കുന്നവരുമായ പരിഷകള്‍ .

പുസ്തകം വായിക്കുന്നവരെ കണ്ടുപിടിക്കാന്‍ കൊറോണ വൈറസ് ബാധിച്ചവരെ കണ്ടുപിടിക്കുന്ന പോലെയുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ തീര്‍ച്ചപ്പെടുത്തിയ ചില വേഷങ്ങളുണ്ട് .

കാല്‍മുട്ട് മറയ്ക്കുന്ന ജൂബ്ബ ,താടിയും കണ്ണടയും മസ്റ്റ് ,തോളില്‍ ഒരു തുണിസഞ്ചി കൂടി ഉണ്ടെങ്കില്‍ പസ്റ്റ് !

ഇതൊന്നുമില്ലാത്ത രമേശ് ചെന്നിത്തല പുസ്തകം വായിക്കുന്നു എന്നുള്ളത് ഇക്കൂട്ടര്‍ക്ക് സഹിക്കാനാവുന്നില്ല .കമന്റ് ബോക്സില്‍ വന്ന കമന്റുകള്‍ നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും എന്തായിരിക്കാം ഈ ആക്രമണത്തിന് പിന്നിലെ മാനസികാവസ്ഥ എന്ന്. സംശയമില്ല ഭീതിതന്നെ. ഒരാള്‍ പുസ്തകം വായിച്ച്‌ വായിച്ച്‌ തങ്ങളേക്കാള്‍ കേമനോ മറ്റോ ആയിപ്പോയാലോ !

ദിവസവും ഒരേ സമയത്ത് മാത്രം പ്രത്യക്ഷപ്പെട്ട് മറ്റുള്ളവര്‍ ചെയ്ത ജോലികള്‍ ഞാന്‍ കാരണം എന്ന് സ്വയം പ്രഖ്യാപിക്കുന്ന പരശുരാമന്മാര്‍ മാത്രമേ ഇനിയും നമ്മളെ നയിക്കാന്‍ ഉണ്ടാവുകയുള്ളൂ എന്ന് വിചാരിച്ചിരിക്കുന്നവരുടെ മോഹങ്ങളെ തള്ളിപ്പറയുന്നില്ല,

അതുകൊണ്ട് ചെന്നിത്തലയെപ്പോലുള്ളവര്‍ പുസ്തകം വായിക്കുന്നതിനെ കൊഞ്ഞനം കുത്തുന്നത് അസഹിഷ്ണത ഒന്നുകൊണ്ടുമാത്രം .

അത് അദ്ദേഹത്തോട് മാത്രമുള്ള പുച്ഛമല്ല ,പുസ്തകം വായിക്കുന്നവരോട് മൊത്തത്തിലുള്ള പുച്ഛമാണ് .അതില്‍ മുറുക്കാന്‍ കടക്കാരന്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെയുള്ളവരോടുള്ള പുച്ഛം .തങ്ങള്‍ക്ക് മാത്രമേ പുസ്തകം വായിക്കാനറിയൂ, വായിച്ചാല്‍ മനസ്സിലാകൂ എന്ന ജാഡ.കൂട്ടത്തിലാരെങ്കിലും കൊള്ളാവുന്ന പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയാലോ അവരെ അലന്‍ -താഹ മാരാക്കുന്ന വിദ്യയും ഇവര്‍ നമുക്ക് കാണിച്ചുതരും .

ചില വിടുവായന്മാര്‍ ചോദിക്കുന്നുണ്ട് ,ഒരാള്‍ക്ക് ഒരേ സമയം രണ്ടു പുസ്തകങ്ങള്‍ വായിക്കാമോയെന്ന് !

ഒരാള്‍ ഒരു ദിവസം എവിടെയൊക്കെ ,എങ്ങിനെയൊക്കെ ,ഏതൊക്കെ പുസ്തകങ്ങള്‍ വായിക്കുന്നു എന്നത് തികച്ചും വ്യക്തിപരം .അത് വായിക്കുന്നവര്‍ക്ക് തിരിയും.

ഒരാളുടെ അബദ്ധങ്ങളെയോ അയാളുടെ നിലപാടുകളെയോ ട്രോളുന്നതും വിമര്‍ശിക്കുന്നതും തെറ്റല്ല.എന്നാല്‍ അയാളുടെ അഭിരുചികളെ പരിഹസിക്കാന്‍ ജനാധിപത്യബോധം തൊട്ടു തെറിച്ചിട്ടില്ലാത്ത വിജ്ഞാന വിരോധികള്‍ക്കേ തോന്നൂ .

സ്വന്തം അലമാരയിലെ ചിതലരിക്കാന്‍ തുടങ്ങിയ പുസ്തകങ്ങളുടെ മുമ്ബില്‍ നിന്ന് സെല്‍ഫിയെടുത്ത് എഫ് ബി യില്‍ പോസ്റ്റി, ആത്മരതി നടത്തിയവരുടെ കണക്കെടുത്താല്‍ അതില്‍ അധികവും മേല്‍പ്പറഞ്ഞ ജനുസ്സില്‍പ്പെട്ടവര്‍ തന്നെയെന്നുകാണാം .

കോണ്‍ഗ്രസുകാരന്‍ പുസ്തകം വായിക്കുന്നത് ചിലര്‍ക്ക് സഹിക്കുന്നില്ല.എന്നാല്‍ എനിക്കറിയാവുന്നതില്‍ ഏറ്റവും നല്ല പുസ്തക വായനക്കാര്‍ കോണ്‍ഗ്രസ്സുകാരാണ് .ഒരൊറ്റ ഉദാഹരണം : രണ്ടുപ്രളയങ്ങള്‍ കഴിഞ്ഞ കേരളത്തില്‍ നൂറ്റിനാല്പത് എം എല്‍ എ മാരുള്ളതില്‍ കോണ്‍ഗ്രസുകാരനായ ഒരു പി ടി തോമസ് മാത്രമേ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുള്ളൂ എന്ന് എത്രപേര്‍ക്ക് അറിയാം !

പുസ്തകങ്ങള്‍ എത്രയെണ്ണം വായിച്ചു എന്നതല്ല ,വായിച്ച്‌ നേടിയ അറിവ് എങ്ങിനെ ജീവിതത്തില്‍ പ്രയോഗിച്ചു എന്നിടത്താണ് ഒരാളുടെ വായന അര്‍ത്ഥവര്‍ത്താക്കുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends