പ്രവാസികൾക്ക് ആശ്വാസമായി ബ്രിട്ടൺ വിമാനം കോഴിക്കോട്; അർബുദം ബാധിച്ച് ബ്രിട്ടനിൽ ചികിത്സയിൽ ആയിരുന്ന തലശ്ശേരി സ്വദേശിയെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് എത്തിച്ചു

പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത. ഒടുവിൽ കേന്ദ്രം കനിഞ്ഞു. അർബുദം ബാധിച്ച് ബ്രിട്ടനിൽ ചികിത്സയിൽ ആയിരുന്ന തലശ്ശേരി സ്വദേശിയെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിക്കുകയുണ്ടായി. ബ്രിട്ടനിലെ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസിനെയാണ് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിച്ചത്. കേന്ദ്ര വ്യോമയാന-ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയോടെയാണ് പ്രത്യേക എയർ ആംബുലൻസിൽ ഇയാളെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ മന്ത്രാലയങ്ങൾ നൽകിയ അനുമതി പ്രകാരമാണ് വിമാനത്തിന് ബോംബെ, കരിപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചത്. ബ്രിട്ടണിലെ നോട്ടിംഗ് ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്ന പ്രസാദിന്‍റെ ചികിത്സ കോറോണയുടെ വ്യാപനത്തെ തുടർന്ന് മുടങ്ങുകയായിരുന്നു. മലയാളികളുടെ ഒരു വാട്സ്ആപ്പ് കൂട്ടായ്മയാണ് തലശേരി സ്വദേശിയായ എഞ്ചിനിയര്‍ പ്രസാദ് ദാസിനെ അനുവദിച്ച പ്രത്യേക എയര്‍ ആംബുലന്‍സില്‍ കരിപ്പൂരിലെത്തിക്കാൻ ഇടപെട്ടത്. പ്രസാദ് ദാസിന്റെ ദുരിതമറിഞ്ഞ ഡിസ്ട്രസ് മാനേജ്മെന്‍ര് കളക്ടീവ് എന്ന മലയാളി വാട്സ് ആപ്പ് കൂട്ടായ്മ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉറപ്പാക്കുകയായിരുന്നു.
അതേസമയം ഗ്രൂപ്പ് രക്ഷാധികാരിയായ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്സ് കണ്ണന്താനം, ബ്രിസ്റ്റള്‍ ബ്രാഡ്ലി സ്റ്റോക്കിന്‍റെ മേയര്‍ ടോം ആദിത്യയുമായി സംസാരിച്ചു. സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കിയാല്‍ എയര്‍ ആംബുലന്‍സ് വിട്ടു നല്‍കാമെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. കേരളം സമ്മതിച്ചാല്‍ മറ്റ് തടസങ്ങളില്ലെന്ന് ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളും നിലപാട് അറിയിക്കുന്നു. മൂന്ന് മണിക്കൂർ ആശയവിനിമയത്തിന് ശേഷം അടിയന്തരമായി ഉത്തരവിറക്കുകയായിരുന്നു.
എന്നാൽ ഈ ഒരു വാർത്ത പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ചികിത്സ മുടങ്ങിയവരെ നാട്ടിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന സാധുതയും പരിശോധിച്ച് വരികയാണ്. ഗൾഫ് രാഷ്ട്രങ്ങളിൽ നിരവധിപേരാണ് ചികിത്സ കിട്ടാതെ മരണത്തെ മുഖാമുഖം കണ്ടത്കൊണ്ട് ജീവിക്കുന്നത്. മരിച്ചവരും കുറവൊന്നുമില്ല.
https://www.facebook.com/Malayalivartha


























