Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരുമൊക്കെ എന്റെ മക്കളാ.. 20 തവണ പരിശോധനകള്‍ നടത്തിയെങ്കിലും അതെല്ലാം പോസിറ്റീവ്; ഒടുവിൽ 48 ദിവസത്തിന് ശേഷം ഷേര്‍ളിയമ്മ ആശുപത്രി വിട്ടു

24 APRIL 2020 05:22 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 സ്ഥിരീകരിച്ച് ഏറ്റവും കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിഞ്ഞ പത്തനംതിട്ട വടശേരിക്കര സ്വദേശി ഷേര്‍ളി എബ്രഹാം (62) രോഗമുക്തി നേടി ആശുപത്രി വിട്ടു. 20 പ്രാവശ്യം കോവിഡ് പരിശോധനാ ഫലങ്ങള്‍ പോസിറ്റീവായിരുന്ന ഷേര്‍ളിയുടെ അവസാന രണ്ട് പരിശോധാ ഫലങ്ങള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഷേര്‍ളിക്ക് മികച്ച ചികിത്സ നല്‍കിയ ആശുപത്രിയിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. നീണ്ട ആശുപത്രി വാസത്തിന് ശേഷം സുഖപ്പെട്ട ഷേര്‍ളിക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു.

കേരളത്തില്‍ രണ്ടാംഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലാണ് ഷേര്‍ളിയുമുള്ളത്. ഇറ്റലിയില്‍ നിന്നും വന്ന റാന്നി കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേര്‍ളിയുടെ കുടുംബവും. ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഷേര്‍ളിക്കും മകള്‍ക്കും കോവിഡ് പിടിപെട്ടത്. മാര്‍ച്ച് 8നാണ് ഷേര്‍ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 10നാണ് രോഗം സ്ഥിരീകരിച്ചത്. ആരംഭ സമയത്ത് ചെറിയ രോഗ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. പ്രമേഹ രോഗം ഇല്ലായിരുന്നു. എന്നാല്‍ രക്താദി സമ്മര്‍ദവും കൊളസ്‌ട്രോളും കൂടിയ അവസ്ഥയിലായിരുന്നു. അതിനാല്‍ തന്നെ റിസ്‌കുണ്ടായിരുന്നു. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജില്ല മെഡിക്കല്‍ ഓഫീസറേയും ജില്ല പ്രോഗ്രാം മാനേജറേയും ആശുപത്രി സൂപ്രണ്ടിനേയും നിരന്തരം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ച ശേഷം 20 തവണ പരിശോധനകള്‍ നടത്തിയെങ്കിലും അതെല്ലാം പോസിറ്റീവായിരുന്നു. ഏപ്രില്‍ 2ന് നടത്തിയ പരിശോധന നെഗറ്റീവായെങ്കിലും തുടര്‍പരിശോധനാ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഏപ്രില്‍ 20ന് നടത്തിയ പരിശോധനാ ഫലം നെഗറ്റീവായി. ഏപ്രില്‍ 22ന് നടത്തിയ പരിശോധനാ ഫലം വീണ്ടും നെഗറ്റീവായതോടെയാണ് രോഗമുക്തി സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ഷേര്‍ളിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഇനി 14 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ തുടരും.

നീണ്ട വാസത്തിന് ശേഷം ആശുപത്രിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഷേര്‍ളിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 'പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരുമൊക്കെ എന്റെ മക്കളാ... പ്രതിഭ ഡോക്ടറെ ഞാന്‍ മോളെ എന്നല്ലാതെ വിളിക്കില്ല. ശരിക്കും അവര്‍ക്കും അങ്ങനെ തന്നെയാണ്. എനിക്ക് വീടു പോലെയായിരുന്നു ഇവിടം. നാനാജാതി മതസ്തരാണ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. നന്ദിയുണ്ട്. ഭര്‍ത്താവിനേയും മോനേയും കണ്ടിട്ട് ഏറെനാളായായി. റോഷന്‍ ഡല്‍ഹിയില്‍ ലോക് ഡൗണില്‍ പെട്ടുപോയി. മകള്‍ ഗ്രീഷ്മയ്ക്കും രോഗം വന്നെങ്കിലും നേരത്തെ ഭേദമായി. റാന്നി കുടുംബവുമായി വലിയ ബന്ധമാണ്. ഒരു വീടുപോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്. മറ്റാര്‍ക്കും വരുതെന്ന് കരുതി ഞങ്ങള്‍ സ്വമേധയേയാണ് ആശുപത്രിയിലെത്തിയത്. ഇനി ഇതാര്‍ക്കും... ആര്‍ക്കും വരരുത്... എല്ലാവരോടും നന്ദി മാത്രം.'

പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എന്നിവരുടെ ഏകോപനത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഡോ. അഭിലാഷ്, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends