650 കിലോമീറ്റര്‍ സൈക്കിളില്‍, ബാക്കി യാത്ര 2 ആംബുലന്‍സില്‍; പിന്നെ സംഭവിച്ചത്...

ലോക്ഡൗണ്‍ കാലത്തെ ചില യാത്രകള്‍ സംഭവമായി, ചിലത് പൊല്ലാപ്പായി, ചിലത് വൈറലായി, ചര്‍ച്ചയായി. ഇപ്പോഴിതാ 650 കിലോമീറ്റര്‍ സൈക്കിളില്‍, ബാക്കി യാത്ര 2 ആംബുലന്‍സില്‍ പിന്നെ സംഭവിച്ചത്. മൂവാറ്റുപുഴ സ്വദേശിയുടെ ആ റിസ്‌ക് ആണ് ഇപ്പോള്‍ ചര്‍ച്ച. ചെന്നൈയില്‍ കുടുങ്ങിയ മുവാറ്റുപുഴ സ്വദേശി ലോക്ഡൗണ്‍ ലംഘിച്ചു നാട്ടിലേക്കു സൈക്കിള്‍ ചവിട്ടിയത് ഏകദേശം 650 കിലോമീറ്റര്‍ ദൂരം.
സംസ്ഥാന അതിര്‍ത്തി എങ്ങനെയോ കണ്ണുവെട്ടിച്ചു കടന്ന ഇയാള്‍ പാലക്കാട് തൃശൂര്‍ അതിര്‍ത്തിയില്‍ പൊലീസ് പിടിയിലായി. രാത്രി വാണിയമ്പാറയില്‍ പരിശോധനയ്ക്ക് നിന്ന പൊലീസിനു മുന്നിലേക്കാണ് ഇയാള്‍ സൈക്കിള്‍ ചവിട്ടിയെത്തിയത്. ചെന്നൈയില്‍ നിന്നാണു വന്നതെന്നറിഞ്ഞതോടെ പൊലീസ് സൈക്കിള്‍ പിടിച്ചുവച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസില്‍ അറിയിച്ചു. ആംബുലന്‍സ് വരുത്തി വാണിയമ്പാറയില്‍ നിന്ന് യുവാവിനെ തൃശൂര്‍ എറണാകുളം ജില്ലാ അതിര്‍ത്തി വരെ എത്തിച്ചു. എറണാകുളം ജില്ലയിലെ ആരോഗ്യവകുപ്പ് മറ്റൊരു ആംബുലന്‍സുമായി വന്ന് ഇയാളെ തൃപ്പൂണിത്തുറയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കി. ജോലിസംബന്ധമായി ചെന്നൈയിലായിരുന്ന യുവാവ് ലോക് ഡൗണില്‍ കുടുങ്ങി മടുത്തതോടെയാണു വീട്ടിലേക്കു ' സൈക്കിള്‍ സവാരി' നടത്തിയത്.' സൈക്കിള്‍ പട്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ 'ലോക് ഡൗണിലാണ്' ഇപ്പോള്‍. രാവും പകലും ആഞ്ഞുചവിട്ടിയുള്ള യാത്ര ലക്ഷ്യത്തിലെത്തുന്നതിനു കുറച്ചു മുന്‍പ് പാഴായതിന്റെ സങ്കടത്തിലാണ് യുവാവ്. എന്തായാലും ചെന്നൈയില്‍ നിന്ന് ഇത്രയും കിലോമീറ്റര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിസാഹസികം എന്നേ പറയേണ്ടൂ.
https://www.facebook.com/Malayalivartha


























