കോവിഡ് വ്യാപനം തടയാന്‍... വിവിധ രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നാളെ വൈകീട്ട് ഏഴ് മണിക്ക്

കോവിഡ് വ്യാപനം തടയാന്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടത്താന്‍ ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ പാനല്‍ ഡിസ്‌കഷന്‍ നാളെ നടക്കും. നാളെ വൈകീട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ധരുമായി കേരളത്തിലെ ആരോഗ്യ വിദഗ്ധര്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ്, അസോസിയേഷന്‍ ഓഫ് കേരളൈറ്റ് മെഡിക്കല്‍ ഗ്രാജുവേറ്റിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ തത്സമയം ലഭ്യമാകും. കാനഡ, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha


























