ബീവറേജസ് ഗോഡൗണില്‍ എത്തുന്നവര്‍ക്ക് നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് നിയമ ഭേദഗതി

ബീവറേജസ് ഗോഡൗണില്‍ എത്തുന്നവര്‍ക്ക് നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് നിയമ ഭേദഗതി. അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യുന്നതിനായി അബ്കാരി നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു ഭേദഗതി.
നേരത്തെ ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി വരുന്നവര്‍ക്ക് വെയര്‍ഹൗസില്‍ നിന്നും മദ്യം വിതരണം ചെയ്യാമെന്ന് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി. എന്നാല്‍ ഭേദഗതി അനുസരിച്ച് നാളെ മുതല്‍ എല്ലാവര്ക്കും വെയര്‍ഹൗസ് വഴി നല്‍കില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള നീക്കം കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.
https://www.facebook.com/Malayalivartha


























