ആദ്യം ഒന്ന് പതറിയ പിണറായി പിന്നീട് ഇടിമിന്നലായത് ഈ മിടുക്കിയുടെ കരുത്തില്‍; സ്പ്രിംഗ്ലറില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ മുംബൈ മിടുക്കി എന്‍.എസ്.നപ്പിനൈയുടെ കഥ

സ്പ്രിംഗ്ലര്‍ വിവാദത്തിലുള്ള ചോദ്യങ്ങള്‍ക്ക് പിണറായി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കിയത് 100 ശതമാനം ആത്മവിശ്വാസത്തോടുകൂടിയാണ്. ഇതിനു മുമ്പ് ധാഷ്ഠ്യത്തോടെ മാത്രം മറുപടി നല്‍കിയ മുഖ്യമന്ത്രി ഇന്ന് മിന്നല്‍ പിണരായത് മുംബൈയില്‍ നിന്നും പറന്നെത്തിയ സൈബര്‍ വിദഗദധയായ മിടുക്കി അഭിഭാഷക കാരണമാണ്. ഹൈക്കോടതിയില്‍ ഹാജരായ എന്‍.എസ്. നപ്പിനൈയെ ഇറക്കിയതിന്റെ ഫലം സര്‍ക്കാരിന് ലഭിച്ചു. ഇന്ന് സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു. ഇതിനായി സര്‍ക്കാര്‍ ചെലവിട്ടത് ലക്ഷങ്ങളാണെങ്കിലും അതിന്റെ പൂര്‍ണമായ നേട്ടം അത് സര്‍ക്കാരിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
ഇനി ആ മിടുക്കി എന്‍.എസ്. നപ്പിനൈ ആരാണ് എന്നറിയാം
എന്‍.എസ്.നപ്പിനൈ, സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഏറ്റവും അടുത്ത സൗഹൃദവലയത്തിലുള്ളഒരാളാണ്. സര്‍ക്കാരിനായി വാദം തുടങ്ങിയപ്പോഴാണ് മിക്ക മലയാളികളും ഇവരുടെ പേരു കേള്‍ക്കുന്നത് ഗൂഗിള്‍ ചെയ്തു നോക്കുന്നതും. പക്ഷേ കക്ഷി സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും സൈബര്‍ കേസുകളില്‍ മാത്രം ഹാജരാകാറുള്ള ഈ പുലിക്കുട്ടി അവിടുത്തെ സമാന കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ക്കും ഐടി കമ്പനിയുടമകളായ കക്ഷികള്‍ക്കും സുപരിചിതയാണ്.
കോടതിയില്‍ കേരളത്തിനുവേണ്ടി ഹാജരാകുന്നത് ആദ്യമാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടി സംസാരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാരിന്റെ ഐടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക് ചെയിന്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊച്ചി ഹയാത്തിലായിരുന്നു പരിപാടി. ബ്ലോക്ചെയിന്‍ നിയമങ്ങളും മാനദണ്ഡങ്ങളുമെല്ലാമായിരുന്നു അന്ന് മുഖ്യ പ്രസംഗവിഷയങ്ങള്‍.
അഭിഭാഷകവൃത്തിയില്‍ 27 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം, സൈബര്‍ നിയമത്തിന്റെ ഇഴകീറുന്നതിലുള്ള വൈദഗ്ധ്യം തുടങ്ങിയവയാകണം സര്‍ക്കാര്‍ ഇവരെ ദൗത്യമേല്‍പിക്കാന്‍ കാരണം. സ്പ്രിന്‍ക്ലര്‍ കേസില്‍ ഇവരുടെ വാദങ്ങള്‍ പ്രതിപക്ഷത്തിന്റെ മുനയുടയ്ക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രജ്വല കേസില്‍ സുപ്രീം കോടതിയുടെ അമിക്കസ് ക്യൂറിയായും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, ഇന്റര്‍നെറ്റിലൂടെയുള്ള ചൈല്‍ഡ് പോണ്‍ വ്യാപനം തുടങ്ങിയവ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതിയില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിനെതിരായി ജെകെഎസ് പുട്ടസ്വാമിയുടെ ആധാറിന്റെ ഭരണഘടനാസാധുതാ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലും ഇവര്‍ ഹാജരായിട്ടുണ്ട്. ജുഡീഷ്യല്‍ പരിശീലനത്തിനായി സോഫ്ട്വെയര്‍ പൈറസിയില്‍ മാന്വല്‍ രചിച്ചിട്ടുള്ള നപ്പിനൈ ടെക്നോളജി ലോ ഫോറത്തിന്റെ സ്ഥാപക അംഗവുമാണ്. സൈബര്‍ നിയമങ്ങളെ വിശകലനം ചെയ്യുന്ന 'ടെക്നോളജി ലോ ഡീകോഡഡ്' എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്.
സി പി എമ്മിന് താത്പര്യമുള്ള കേസുകളില്‍ പോലും സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് അഭിഭാഷകരെ ഇറക്കിയിരുന്നു. ജയിക്കേണ്ട കേസുകളില്‍ സര്‍ക്കാര്‍ അങ്ങനെയാണ് ചെയ്യുന്നത്. സ്പ്രിംഗ്ളറില്‍ സര്‍ക്കാര്‍ നടത്തിയത് ജീവന്‍ മരണ പോരാട്ടമാണ്. ഐ.റ്റി. സെക്രട്ടറി എം. ശിവശങ്കര്‍ തന്നെയാണ് ഐ. റ്റി. വിദഗ്ദ്യായ അഭിഭാഷകയെ ഇറക്കിയത്. നിയമസെക്രട്ടറിയെ പൂര്‍ണമായും വിശ്വാസത്തിലെടുത്തു കൊണ്ടാണ് ഐറ്റി സെക്രട്ടറി ഇക്കുറി നീങ്ങിയത്. നിയമസെക്രട്ടറിയോട് വിഷയത്തില്‍ ഇടപെട്ട് മുന്നില്‍ നില്‍ക്കണമെന്ന നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രി തന്നെയാണ്. നിയമമന്ത്രി എ കെ ബാലന്റെ നിര്‍ദ്ദേശവും നിയമസെക്രട്ടറിക്ക് ലഭിച്ചിരുന്നതായാണ് വിവരം.
ഹൈക്കോടതി ആദ്യം മുതല്‍ തന്നെ സര്‍ക്കാരിനെതിരെയാണ് നീങ്ങിയത്. എന്നാല്‍ ഇടക്കാല ഉത്തരവ് സര്‍ക്കാരിന് അനുകൂലമായി മാറുകയായിരുന്നു. അസാധാരണ സാഹചര്യം ഉണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. തങ്ങള്‍ ശേഖരിക്കുന്നത് ബിഗ് ഡാറ്റയാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി . മൂന്നര കോടി ജനങ്ങളില്‍ അഞ്ച് ലക്ഷം പേരുടെ രേഖകള്‍ എങ്ങനെയാണ് ബിഗ് ആകുന്നതെന്നാണ് കോടതി ചോദിക്കുന്നത്. കേന്ദ്രം സഹായിക്കാമെന്ന് പറയുമ്പോള്‍ എന്തു കൊണ്ട് സഹായം സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. അത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതോടെ കോടതി നിശബ്ദമായി. കാര്യങ്ങള്‍ ലാഘവത്തോടെ കാണരുതെന്ന് കോടതി മൂന്നറിയിപ്പ് നല്‍കി.
ഹൈക്കോടതിയില്‍ നിന്ന് ഇത്തരമൊരു നീക്കം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്പ്രിംഗ്ളര്‍ ഇടപാടില്‍ കോടതി വിധി എതിരായാല്‍ സി പി ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ എതിരാകുമെന്ന് സര്‍ക്കാരിന് അറിയാം. അതു കൊണ്ടു കൂടിയാണ് മുംബയില്‍ നിന്നും വിദഗ്ദധയായ അഭിഭാഷകയെ സര്‍ക്കാര്‍ ഇറക്കിയത്.
വിവരചോര്‍ച്ചയുടെ കാര്യത്തില്‍ കോടതി തീര്‍ത്തും സംശയത്തിലായിരുന്നു . എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ അഭിഭാഷകക്ക് കഴിഞ്ഞു. കരാര്‍ റദ്ദാക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഡാറ്റ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിമെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിന്റെ നീക്കം അനുകൂലമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























