കോവിഡ് പിടിപെടാനും പിടിപെട്ടാല്‍ നില വഷളാകാനും സാധ്യതയുള്ളവരെ സംരക്ഷിക്കാനുള്ള റിവേഴ്‌സ് ക്വാറന്റീന് മുന്നൊരുക്കം

സര്‍ക്കാര്‍ 'റിവേഴ്‌സ് ക്വാറന്റീനുള്ള' മുന്നൊരുക്കങ്ങളാരംഭിച്ചു. കോവിഡ് പിടിപെടാനും പിടിപെട്ടാല്‍ നില വഷളാകാനും സാധ്യതയുള്ളവരെ സംരക്ഷിക്കാനുള്ളതാണ് റിവേഴ്‌സ് ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങള്‍. ഏകദേശം 5 ലക്ഷം പേരെയാകും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് റിവേഴ്‌സ് ക്വാറന്റീനിലാക്കുക.
ഹൃദ്രോഗം, പ്രമേഹം, കരള്‍, വൃക്ക രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് പുറത്തു പോകാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വയോധികര്‍, കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതര രോഗമുള്ളവര്‍, ജന്മനാ പ്രതിരോധശേഷി കുറവുള്ള കുഞ്ഞുങ്ങള്‍ തുടങ്ങിയവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കും.
കേരളത്തില്‍ 60-ന് മുകളില്‍ പ്രായമുള്ള 40 ലക്ഷം പേരില്‍ 11 % അതീവ കരുതല്‍ വേണ്ടവരാണെന്നാണ് അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ചുള്ള വിവര ശേഖരണത്തിലെ കണ്ടെത്തല്‍. വയോജനങ്ങളില്‍ 59 % പേര്‍ വിവിധ രോഗങ്ങള്‍ക്കു സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ്. 10% പേര്‍ കാന്‍സര്‍, ഹൃദ്രോഗ ചികിത്സയില്‍ ഉള്ളവരാണ്.<
വയോധികരെയും രോഗികളെയും പൂര്‍ണമായി ക്വാറന്റീനില്‍ ആക്കുകയും രോഗവ്യാപന സാധ്യത കുറവുള്ള, ആരോഗ്യമുള്ള യുവാക്കളെ പുറത്തിറക്കുകയും ചെയ്യുന്നതാണ് റിവേഴ്‌സ് ക്വാറന്റീന്‍. ദൈനംദിന ജോലികളും ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും തടസ്സപ്പെടില്ലെന്നതാണു മെച്ചം.
https://www.facebook.com/Malayalivartha


























