വെയര്‍ഹൗസുകളില്‍ നിന്ന് മദ്യം വില്‍ക്കാം: അബ്കാരി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി ഹൈക്കോടതി സ്റ്റേ ചെയ്തു

മദ്യം വെയര്‍ഹൗസുകളില്‍ നിന്നു വില്‍ക്കാമെന്നു കാണിച്ച് അബ്കാരി നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്ന നയത്തിലായിരുന്നു ഭേദഗതി. എന്നാല്‍ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതു കൊണ്ടു മദ്യം നല്‍കില്ലെന്ന് എക്‌സൈസ് അറിയിച്ചു.
ലോക്ക്ഡൗണില്‍ മദ്യം കിട്ടാതെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കുറിപ്പടിയുള്ളവര്‍ക്ക് വെയര്‍ഹൗസുകളില്‍ നിന്നു നിശ്ചിത തുക അധികം ഈടാക്കി മദ്യം വീട്ടിലെത്തിക്കാന്‍ ബെവ്കോ സര്‍ക്കുലറും പുറത്തിറക്കി.
എന്നാല്‍ കുറിപ്പടിയില്‍ മദ്യം നല്‍കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. അതു കൊണ്ടു തന്നെ നിയമത്തില്‍ ഭേദഗതി വരുത്തിയെങ്കിലും മദ്യം വെയര്‍ഹൗസിലൂടെ നല്‍കില്ലെന്ന് എക്‌സൈസ് അറിയിച്ചു. നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ് ഉത്തരവ്.
നിലവിലെ അബ്കാരി നിയമ പ്രകാരം വെയര്‍ഹൗസുകളില്‍നിന്നു വ്യക്തികള്‍ക്കു മദ്യം നല്‍കാന്‍ കഴിയില്ല. ഇതോടെയാണ് വ്യക്തികള്‍ക്കും വെയര്‍ഹൗസില്‍നിന്നു നിയന്ത്രിത അളവില്‍ മദ്യം നല്‍കാമെന്നു നയത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























