കൊലപാതകത്തിന് പരിശീലനം? പ്രതികൾ പിന്തുടർന്ന രീതി ഞെട്ടിക്കുന്നത് ;പോലീസ് കൂടുതൽ അന്വേഷണത്തിലേക്ക്

കൊറോണ കാലത്തെ കേരള ജനതയെ ഞെട്ടിച്ച അതി ക്രൂരമായ ഒരു കൊലപാതകമായിരുന്നു പത്തനംതിട്ടയിലെ കൊടുമണില്‍ നടന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. . സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന്റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഖിലിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ . എന്നാൽ ഈ സംഭവത്തിൽ അനേഷണം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം .
പത്താം ക്ലാസ് വിദ്യാർഥിയെ സമപ്രായക്കാർ കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റു മേഖലകളിലേക്കും പൊലീസ് അന്വേഷണം. വിദ്യാർഥികളുടെ ക്രിമിനൽ പശ്ചാത്തലമാണ് ഇതിന് ആധാരമാകുന്നത്. വേണ്ട രീതിയിലുള്ള പരിശീലനം ലഭിച്ചവർക്ക് മാത്രമേ ഇത്തരത്തിൽ ക്രൂരമായ കൊലപാതകം നടത്താൻ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികൾ നടത്തിയ മോഷണം ഉൾപ്പെടെ അന്വേഷണ വിധേയമാക്കുന്നുണ്ട്.പ്രതികള്‍ക്ക് ക്രമിനല്‍ പശ്ചാത്തലമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാനുള്ള പരിശീലനം ലഭിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. മാസങ്ങള്‍ക്ക് മുമ്പ് പ്രതികള്‍ മോഷണം ഉള്‍പ്പെടെ നടത്തിയതായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്
സ്കൂട്ടർ, സൈക്കിൾ, ടെലിവിഷൻ എന്നിവയാണു മോഷണം പോയിരുന്നത്. അന്വേഷണം നടത്തിയപ്പോൾ കുട്ടികളാണ് മോഷണം നടത്തിയതെന്ന് മനസ്സിലായി. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ അന്നത് കാര്യമായി എടുത്തിരുന്നില്ല, സാധാരണ കേസായി ഒതുങ്ങി. പിന്നീട് അങ്ങാടിക്കൽ പ്രദേശത്തു നടന്ന മോഷണകേസിലും ഇവർക്കു ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. വീണാ ജോർജ് എംഎൽഎയുടെ വീട്ടിലെ സിസിടിവി ക്യാമറ മോഷണം നടത്തിയതും ഇവരുടെ ഒത്താശയോടെയാണ്.
ഇവര്‍ക്ക് കഞ്ചാവ് കേസുമായി ബന്ധമണ്ടെന്നും പൊലീസിന് സംശയമുണ്ട്. സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള മോഷണങ്ങളിൽ ബന്ധമുള്ളതു മൂലമാണ് അന്വേഷണം ശക്തമാക്കുന്നത്. ഇവർക്ക് കഞ്ചാവ് ബിസിനസുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. സ്കൂൾ പരിസരങ്ങളിൽ ഇവർക്കു കഞ്ചാവ് എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. ഇങ്ങനെ കഞ്ചാവ് വിൽപനയും അനധികൃത ബന്ധവും വർധിച്ചതോടെയാണ് മുമ്പ് പഠിച്ചിരുന്ന സ്കൂളിൽ നിന്ന് ഇവരെ പുറത്താക്കിയത്. പിന്നീടാണ് ഇപ്പോൾ പഠിക്കുന്ന സ്കൂളിലേക്ക് എത്തുന്നത്. ഇവിടെയും ഇവരുടെ പ്രവർത്തനങ്ങളുണ്ടായിരുന്നു.
പലപ്പോഴും അധ്യാപകരും സ്കൂൾ മാനേജ്മെന്റും ഇവരെ താക്കിത് ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ഇവർ അനുസരിച്ചിരുന്നില്ല. ഇവർക്ക് എതിരെ നിൽക്കുന്നവരെ വകവരുത്തണം എന്നുള്ള വൈരാഗ്യ മനോഭാവം ആണ് കാത്തു സൂക്ഷിക്കുന്നത്. കുട്ടികൾ ആയതുകൊണ്ട് ചോദ്യം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം അധ്യാപകരും ബുദ്ധിമുട്ടിലാണ്.
കുട്ടികളുടെ പശ്ചാത്തലം സംശയനിഴലിൽ വന്നതോടെയാണ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നത്. മൊബൈൽ ഫോണുകൾ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. പുറത്തു നിന്നുള്ള ബന്ധങ്ങൾ ക്രിമിനലുകളുമായിട്ടാണോ എന്നുള്ളതു പ്രത്യേകം അന്വേഷിക്കും.
https://www.facebook.com/Malayalivartha


























