സഹപാഠിയെ കൊന്നു കുഴിച്ചു മൂടിയത് മൃഗീയമായി; പിന്നിൽ ഗെയിം ടാസ്‌കോ കഞ്ചാവ് മാഫിയയോ? അഖിലിന്റെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ വില്ലൻ ആര്.. ?

പത്തനംതിട്ട കൊടുമണില്‍ സഹപാഠിയെ പ്രതികള്‍ കൊന്നുകുഴിച്ചുമൂടിയത് മൃഗീയമായി. കൊലനടത്താന്‍ ഇവര്‍ ഉപയോഗിച്ച രീതി ഭീകരമാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന സംശയമാണു പൊലീസ് ഉന്നയിക്കുന്നത്. പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്.
കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്ന് ജില്ലാപൊലീസ് മേധാവി പറഞ്ഞു. കഴിഞ്ഞദിവസം ഡിഎജി. കെ.സഞ്ജയ് കുമാര്‍ ഗുരുഡിന്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. പരിസരവാസികളെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളിലൊരാളുടെ റോളര്‍ സ്കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തി എന്നതാണ് കൊലപാതകത്തിനുള്ള പ്രകോപനമായി പൊലീസ് പറയുന്നത്.
മുന്‍പ് പ്രതികള്‍ക്കെതിരെ പരാതികളും പൊലീസ് കേസുകളും ഉണ്ടായപ്പോള്‍ ചില പ്രമുഖര്‍ ഇടപെട്ടാണ് ഒതുക്കി തീര്‍ത്തത്. ഒന്നിലേറെതവണ ഇവര്‍ക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്.പ്രതികള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ 21നാണ് സഹപാഠികളായ രണ്ടുപേര്‍ചേര്‍ന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ അഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വിദ്യാർഥികളുടെ ക്രിമിനൽ പശ്ചാത്തലമാണ് ഇതിന് ആധാരമാകുന്നത്. വേണ്ട രീതിയിലുള്ള പരിശീലനം ലഭിച്ചവർക്ക് മാത്രമേ ഇത്തരത്തിൽ ക്രൂരമായ കൊലപാതകം നടത്താൻ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികൾ നടത്തിയ മോഷണം ഉൾപ്പെടെ അന്വേഷണ വിധേയമാക്കുന്നുണ്ട്.
പ്രതികളുടെ സ്ഥാനത്ത് കൗമാരക്കാരായ കുട്ടികളാണ്. ഇരയായതും അതെ പ്രായത്തിലുള്ള കുട്ടി തന്നെ..കൊല്ലപെടുന്നതിനും തൊട്ടു മുൻപുവരെ തോളിൽ കൈയിട്ടു ചിരിച്ചു കളിച്ചു നടന്ന ആത്മാർത്ഥ സുഹൃത്തുക്കൾ.എങ്ങനെയാണു ഈ കുട്ടികൾക്കു ഉറ്റചങ്ങാതിയെ തന്നെ യാതൊരു കൈവിറയുമില്ലാതെ അതി നിഷ്ടൂരമായി കൊലപ്പെടുത്താൻ കഴിഞ്ഞത്. എങ്ങനെയാണു അവർക്കു കൊലപാതകത്തിനുള്ള എല്ലാ ആലോചനകളും നടത്തിയിട്ടും കൃത്യമായ ആസൂത്രണങ്ങൾക്കു ശേഷം അവനെ കപട നിഷ്കളങ്കതയോടെ വീട്ടിൽ പോയി കൂട്ടികൊണ്ടുവരാൻ സാധിച്ചത്. കൂട്ടുകാർ വിളിക്കുമ്പോൾ ആശങ്കകളേതുമില്ലാതെ അവരോടൊപ്പം അവൻ ഇറങ്ങിത്തിരിക്കണമെങ്കിൽ ഏതു ശത്രുതയാണ് അവർക്കിടയിൽ നിഴലിച്ചിരുന്നത്?
ഈ ചോദ്യങ്ങൾ എല്ലാം തന്നെ വിരൽ ചൂണ്ടുന്നത് .. ദുരൂഹമായ മറ്റെന്തോ അഖിലിന്റെ കൊലപാതകത്തിന് പിന്നിൽ മറഞ്ഞു നിൽക്കുന്നുണ്ട് എന്ന് തന്നെയാണ്. ലഹരി മരുന്നിന്റെ ഉപയോഗമാണ് പ്രേരണയായത് എന്ന് പലരും ആരോപിക്കുമ്പോഴും അവ വിശ്വസിക്കാൻ എന്തോ മടി തോന്നുകയാണ്.
ഒരിടക്കാലത്ത് നാമെല്ലാം ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു മൊബൈൽ ഗെയിമുകളിൽ കുരുങ്ങിപോയ കൗമാരത്തെ കുറിച്ച് . മനുഷ്യന്റെ ബുദ്ധിയെ തകിടം മറിച്ച് സമനില തെറ്റിക്കുന്ന നിരവധി ഗെയിമുകൾ ഇപ്പോൾ ഇൻറർനെറ്റിൽ ലഭ്യമാണ്. കുട്ടിക്രിമിനലുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന് ഒരു പ്രധാന കാരണം വീഡിയോ ഗെയിമുകളാണ്. കുട്ടികളില്‍ അക്രമവാസന ഉണര്‍ത്തുന്നതാണ് ഇന്ന് പ്രചാരത്തിലുള്ള ഒട്ടുമിക്ക വീഡിയോ ഗെയിമുകളും പബ്‌ജി,ബ്ലൂ വെയിൽ ഉള്ള ഗെയിമുകൾ. അതിൽത്തന്നെ നമ്മളെയൊക്കെ ഭയപ്പെടുത്തി ഒന്നായിരുന്നു ബ്ലൂ വെയിൽ എന്ന ഗെയിം . കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാരകമായ ഒരു മൊബൈൽ വിനോദം. ...കുട്ടികളില്‍ അക്രമവാസന നിറക്കുന്ന മറ്റനേകം കളികള്‍ ഇന്ന് ഓണ്‍ലൈനിലുണ്ട്.ആത്മഹത്യയിലേക്കും,അക്രമത്തിലേക്കും,കൊലപാതകത്തിലേക്കും വരെ അവരെ പ്രാപ്തരാക്കുന്ന ഗെയിമുകൾ..അത്തരത്തിൽ ഒരു ടാസ്ക് ആയിരുന്നോ അഖിലിന്റെ ജീവനെടുത്തത്?
മൊബൈൽ യുഗത്തിന് മുൻപിൽ കൗമാരക്കാലത്തിന് കാലിടറുകയാണ് .
അഖിലിന്റെ കൊലപാതകത്തിന് പിന്നിലെയും യഥാർത്ഥ വില്ലനെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്.
ഇത്ര കൃത്യമായി ഈ കൊലപാതകം ആസൂത്രണം ചെയ്തത് ഒരു സിനിമാക്കഥ മൂലം മാത്രമാണ് എന്ന് വിശ്വസിക്കുക പ്രയാസമാണ്. ലഹരി വസ്തുക്കളിൽ അടിപ്പെടുത്തി ഇവരെ നിയന്ത്രിക്കുന്ന ബാഹ്യ ശക്തി ഉണ്ടോ എന്നത് തീർച്ച യായും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കളിയാക്കി എന്നതുകൊണ്ട് മാത്രമാണ് നിഴൽ പോലെ നടന്ന ഉറ്റ ചങ്ങാതിയെ അതി നിഷ്ടൂരമായി കൊലപ്പെടുത്തിയത് എന്നത് അവിശ്വസനീയമാണ്. കയബദ്ധവുമല്ല എന്നതും വ്യക്തം.അതുകൊണ്ടുതന്നെയാണ് ഈ തിരക്കഥയ്ക് പിന്നിലെ യഥാർത്ഥ കരങ്ങൾ കണ്ടെത്തേണ്ടതും.
https://www.facebook.com/Malayalivartha


























