കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെക്കാനിക്കല്‍ വിഭാഗം വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ തുടങ്ങി.... മേയ് മൂന്നിന് ലോക്ഡൗണ്‍ അവസാനിക്കുകയാണെങ്കില്‍ അടുത്തദിവസം മുതല്‍ സര്‍വിസ് നടത്തുന്നതിന് മുന്നോടിയായിട്ടാണ് തകരാര്‍ പരിഹരിക്കുന്നത്

കാട്ടാക്കട, നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മെക്കാനിക്കല്‍ വിഭാഗം വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. മേയ് മൂന്നിന് ലോക്ഡൗണ്‍ അവസാനിക്കുകയാണെങ്കില്‍ അടുത്തദിവസം മുതല്‍ സര്‍വിസ് നടത്തുന്നതിന് മുന്നോടിയായിട്ടാണ് തകരാര്‍ പരിഹരിക്കുന്നത്. തുടര്‍ച്ചയായി ഒരുമാസം ഓടാതെ കിടന്നതിനാല്‍ മിക്ക ബസുകള്‍ക്കും കാര്യമായ യന്ത്രത്തകരാറുണ്ട്. ഇത് പരിഹരിക്കുകയാണ് ആദ്യകടമ്പ. യന്ത്രഭാഗങ്ങളില്‍ ഗ്രീസ് അടിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഓരോദിവസവും ആകെ ജീവനക്കാരുടെ മുപ്പത് ശതമാനം പേര്‍ ജോലിക്കെത്തും.
സ്പെയര്‍പാര്‍ട്സുകളുടെ അഭാവമുണ്ട്. പാപ്പനംകോട് സെന്‍ട്രല്‍വര്‍ക്സില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് സ്‌റ്റോറില്‍ നിന്നുമാണ് ജില്ലയിലെ മറ്റ് ഡിപ്പോകളില്‍ സ്പെയര്‍പാട്സുകളെത്തിക്കേണ്ടത്. ഇതിന് തടസ്സമുണ്ട്. പകരം സംവിധാനങ്ങളുമില്ല. മാസ്‌ക് ധരിച്ചുകൊണ്ടും സാമൂഹികഅകലം പാലിച്ചുകൊണ്ടുമാണ് ജോലിചെയ്യുന്നത്. കുറച്ചുസമയം സ്റ്റാര്‍ട്ടാക്കി ഇടുന്ന പതിവുണ്ടായിരുന്നതിനാല്‍ സ്റ്റാര്‍ട്ടിങ് തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് അഗ്‌നിരക്ഷസേനായൂനിറ്റുകള്‍ വെഞ്ഞാറമൂട്, നെടുമങ്ങാട്, പാലോട്, ആര്യനാട്, വിതുര, വെള്ളനാട്, കാട്ടാക്കട ഡിപ്പോകളിലെത്തി ബസുകളും ബസ് സ്റ്റാന്‍ഡും അണുമുക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha


























