കാനഡ, യു എസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്ന കൊവിഡ് അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊവിഡ് - 19 അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്കാണ് കാനഡ, യു എസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ച.
ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ധരുമായി കേരളത്തിലെ ആരോഗ്യ വിദഗ്ധര്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ്, അസോസിയേഷന്‍ ഓഫ് കേരളൈറ്റ് മെഡിക്കല്‍ ഗ്രാജുവേറ്റിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ തത്സമയം ലഭ്യമാകും. കൊവിഡ് വ്യാപനം തടയാന്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേരും കാസര്‍കോട് ജില്ലക്കാരാണ്. പതിനഞ്ച് പേര്‍ ഇന്നലെ സംസ്ഥാനത്ത് രോഗമുക്തരായി. അഞ്ച് പേരാണ് കാസര്‍കോട് ഇന്നലെ രോഗമുക്തരായത്. 116 പേരാണ് രോഗബാധിതരായി ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. മെയ് മൂന്ന് വരെ ഗ്രീന്‍ സോണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























