സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുന്നതില്‍ പുനഃപരിശോധനയില്ലെന്നും ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്നും ധനമന്ത്രി

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുന്നതില്‍ പുനഃപരിശോധനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നല്‍കും. അത് എപ്പോള്‍ തിരികെ നല്‍കണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ സാഹചര്യമാണ് നിലവിലുള്ളത്.
കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് ജീവനക്കാരുടെ ശമ്ബളം നല്‍കാന്‍ പോലും പണമില്ല. ഏപ്രില്‍ മാസത്തെ വരുമാനം 250 കോടി രൂപ മാത്രമാണ്. ശമ്ബളം പിടിക്കാനുള്ള സര്‍ക്കാറിന്റെ ഉത്തരവ് കത്തിച്ച അധ്യാപക സംഘടനക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഉള്ളത്. 20,000 രൂപക്ക് മുകളില്‍ ശമ്ബളമുള്ള കരാര്‍ തൊഴിലാളികളുടെ ശമ്പളവും പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ചെയ്തത് പോലെ ഡി.എയൊന്നും സംസ്ഥാന സര്‍ക്കാര്‍ കുറക്കുന്നില്ല. ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസുകാരുടെയും ശമ്പളം പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























