സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്ത് . മിക്ക ഉദ്യോഗസ്ഥര്‍ക്കും ഭവനവായ്പ ഉള്‍പ്പെടെ ബാധ്യതകളുണ്ടെന്നും തവണകളായി ശമ്പളം പിടിക്കുമ്പോള്‍ 5 മാസവും വായ്പ മുടങ്ങാന്‍ ഇടയാക്കും.
താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു മാസത്തെ ശമ്പളം ഒരുമിച്ച് മാറ്റിവെക്കാനുള്ള അവസരം കൂടി നല്‍കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ഇത് സംബന്ധിച്ച് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി. മിക്ക ഉദ്യോഗസ്ഥര്‍ക്കും ഭവനവായ്പ ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ ഉണ്ട് . പല തവണകളായി ശമ്പളം പിടിക്കുമ്പോള്‍ 5 മാസവും വായ്പ മുടങ്ങാന്‍ സാധ്യത കൂടുതലാണ് . വായ്പകള്‍ക്ക് ഇപ്പോള്‍ മൊറോട്ടോറിയം നിലവിലുള്ളതിനാല്‍ ഒരുമിച്ച് ഒരു മാസത്തെ ശമ്പളം മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ മൊറോട്ടോറിയം പ്രയോജനപ്പെടുത്താന്‍ കഴിയും
എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം തവണകളായി താത്കാലികമായി മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ പൊലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു . പൊലീസുകാരുടെ 30 ദിവസത്തെ വേതനം പിടിക്കരുതെന്നും 15 ദിവസത്തേത് മാത്രമേ പിടിക്കാവൂ എന്നുമാണ് പൊലീസ് അസോസിയേഷന്‍ ആവശ്യം.
"
https://www.facebook.com/Malayalivartha


























