അറയ്ക്കൽ ജോയി എന്ന കപ്പൽ ജോയിയുടെ വേർപാടിൽ വിതുമ്പി ഒരു നാട്; കണ്ണീരൊഴുക്കി അറയ്ക്കൽ ബംഗ്ലാവ്

പുഞ്ചിരിയോടെ പടിപ്പുര കടന്നുപോയ ഗൃഹനാഥനെ കണ്ണീരോടെ കാത്തിരിക്കുകയാണ് മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസ്. ദുബായിൽ അന്തരിച്ച പ്രമുഖ വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.
ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോൾ തുടങ്ങിയ സന്ദർശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പൊലീസ് സന്ദർശനം കർശനമായി നിയന്ത്രിക്കുന്നുണ്ട്.
ജന്മനാട്ടിൽ ജോയിക്ക് അന്ത്യ വിശ്രമം ഒരുക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ജോയിയുടെ ഉറ്റവർ. മകന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കണമെന്ന പ്രാർഥനയോടെ പിതാവ് ഉലഹന്നാനും അറയ്ക്കൽ പാലസിലുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഏറെ പ്രതിസന്ധികളുണ്ട്.എങ്കിലും ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും.
കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ മാനന്തവാടിയിലെ അറയ്ക്കൽ പാലസിലേയ്ക്ക് 2018 ഡിസംബർ 29നാണ് ജോയിയും സഹോദരൻ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. 25,000 ചതുരശ്ര അടിയിൽമാനം മുട്ടെ ഉയർന്ന് നിൽക്കുന്ന അറയ്ക്കൽ പാലസ് നിർമാണസമയത്തുതന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. വയനാട്ടുകാരനെന്നതിലുള്ള അഭിമാനവും ഇൗ നാടിനോടുള്ള സ്നേഹവും കഷ്ടത നിറഞ്ഞ പാതകൾ താണ്ടി നേടിയ ജീവിത വിജയവും വലിയ വീട്ടിൽ കൂട്ടുകുടുംബമായി കഴിയാനുള്ള താൽപര്യവുമെല്ലാം ആയിരങ്ങൾ പങ്കെടുത്ത വീട്ടുകൂടൽ ചടങ്ങിൽ ഹൃദ്യവും ലളിവുമായ വാക്കുകളിൽ അറയ്ക്കൽ ജോയി വിവരിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ മലർക്കെ തുറന്നത് ജോയിയുടേത് വെറും വാക്കല്ലെന്നതിന് തെളിവായി.
കേരളത്തിലെ ഏറ്റവും വലിയ വീട് " അറക്കൽ പാലസ് " കപ്പൽ മാതൃകയിൽ യാഥാർത്ഥ്യമാക്കിയപ്പോഴും ആ കൊട്ടാരത്തിൽ എത്തുന്നവരെ പുഞ്ചിരിയോടെ പൂമുഖത്ത് സ്വീകരിക്കുന്ന നല്ല വീട്ടുകാരൻ.
ദാരിദ്ര്യത്തിന്റെ രാജാവായിരുന്നു, കഠിനാദ്ധ്വാനത്തിന്റെ രാജാവായി പിന്നീട്. ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും മഹാരാജവായ കപ്പൽ ജോയി അവിശ്രാന്ത പരിശ്രമം കൊണ്ടു ലോകത്തെ വൻ വ്യവസായികളുടെ പട്ടികയിലേക്ക് ഉയർന്നു. അങ്ങനെ ഓരോ വയനാട്ടുകാരന്റെയും സ്വകാര്യ അഹങ്കാരമായ സ്വന്തം കപ്പൽ ജോയിയായി.
മനോരമയിൽ മാനന്തവാടിയിൽ ലേഖകനായിരുന്ന രാജേഷാണ് ഒരു സുപ്രഭാതത്തിൽ അലി ബ്രാനും ചേർന്ന് അവതരിപ്പിച്ച പേജ് വയനാട് എന്ന മാഗസിനിൽ കപ്പൽ മുതലാളി എന്ന തലക്കെട്ടിൽ ജോയി അറക്കൽ എന്ന ബിസിനസുകാരനെ വയനാട്ടുകാർക്ക് ആദ്യം പരിചയപ്പെടുത്തിയത്.
എണ്ണ ശുദ്ധീകരണ വ്യവസായത്തിനിടെ കപ്പൽ സ്വന്തമാക്കിയതിന്റെ പേരിലാണ് ആ പേര് വീണത്. നഷ്ടമായത് വയനാടിന്റെ ഹൃദയസ്പർശിയായ വലിയ മനസിന്റെ ഉടമ.പ്രവാസി വ്യവസായിയും വയനാടിനും രാജ്യാന്തര തലത്തിലും പ്രമുഖനായ ജോയി അറയ്ക്കലിന്റെ ആകസ്മിക നിര്യാണം വയനാടിനെ ദു:ഖ സാന്ദ്രമാക്കി.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ബന്ധുകൾക്ക് വിവരം ലഭിച്ചത്
മരണവിവരം അറിഞ്ഞത് മുതൽ വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസിലേക്ക് ജനപ്രതിനിധികളും വ്യവസായ പ്രമുഖരടക്കം നാടൊന്നാകെ എത്തിയെങ്കിലും ലോക് ഡൗൺ കാരണം സാമൂഹ്യ അകലം പാലിച്ചും പോലീസ് നിയന്ത്രിച്ചുമാണ് വന്നവരെ വീട്ടിനകത്തേക്ക് പ്രവേശിപ്പിച്ചത്.
സാധാരണ കാരിൽ സാധാരണക്കാരനായിരുന്ന ജോയി സ്വയ പ്രയത്ന്നം കൊണ്ട് ഏറെ ഉന്നതിയിൽ എത്തിചേർന്നത് അത് കൊണ്ട് തന്നെ നിർദ്ധനരും അനാധരും അഗതികളുടെ പ്രശ്നങ്ങൾ സ്വയം മനസിലാക്കി ജീവിതത്തിന്റെ നല്ലൊരു ഭാഗം അവർക്ക് വേണ്ടി ചിലവഴിക്കാനാണ് ജോയി സമയം കണ്ടെത്തിയത്. വ്യവസായത്തിലൂടെ കോടികളുടെ വരുമാനം ലഭിച്ചിരുന്ന ജോയി എന്ന കപ്പൽ ജോയി നല്ലൊരു ശതമാനം ചിലവഴിച്ചത് അടിതട്ടിൽ കഴിയുന്നവരെ സഹായിക്കുന്നതിനായിരുന്നു.
വലതു കൈ കൊണ്ട് നൽകുന്നത് ഇടതു കൈ അറിയരുത് എന്ന മഹത് വാക്യം പാലിച്ച ജോയിയുടെ സൽകർമ്മങ്ങൾ നേരിട്ടും അല്ലാതെയും അറിയാത്തവരായി ആരുമില്ല. മലബാറിലെ തന്നെ എറ്റവും വലിയ വീടുകളിലൊന്നായ അറയ്ക്കൽ പാലസിന്റെ ഗൃഹപ്രവേശന കർമ്മത്തിന്റെ ഭാഗമായി സമൂഹ വിവാഹം, നിർദ്ധനരായവർക്ക് വീട് നിർമ്മാണം തുടങ്ങി വയനാടിനെ നെഞ്ചിലേറ്റിയ ഉദയ ഫുട്ബോൾ അടക്കമുള്ളവയുടെ സംഘാടന പ്രമുഖരിലൊരാളായിരുന്നു കപ്പൽ ജോയി എന്ന ജോയി അറയ്ക്കൽ.
പ്രളയകാലത്ത് സ്വന്തം വീട് പോലും പ്രദേശവാസികൾക്കായി താമസത്തിന് നൽകി. പ്രളയ ക്യാമ്പുകളിൽ ഭക്ഷണം നൽകിയും തന്റെ തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ വീടുകളിൽ വെള്ളം കയറിയപ്പോൾ ശുചീകരണമടക്കം നടത്തി മാതൃകയായിരുന്നു പ്രവാസി വ്യവസായി ആയിരുന്ന ജോയി അറയ്ക്കൽ.
തന്റെയടുത്തും വീട്ടിലും സഹായഭ്യർത്ഥനയുമായി എത്തുന്നവരെ നിരാശയോടെ മടക്കിയിരുന്നില്ല ജോയി അറയ്ക്കൽ. ജില്ലാ ആശുപത്രി ഡയലസീസ് സെന്ററിന് മാതാവിന്റെ ഓർമ്മക്കായി 25 ലക്ഷത്തിലേറെ രൂപയുടെ മിഷ്യനറി ഉൾപ്പെടെ നൽകിയതും ജോയി അറയ്ക്കൽ തന്നെ.
അവിശ്വസനീയമായ മരണ വാർത്ത കേട്ടറിഞ്ഞ് അറക്കൽ പാലസിലെത്തിയവർക്ക് മുമ്പിൽ തലകുനിച്ചിരിപ്പാണ് പിതാവ് ഉലഹന്നാൻ. കർഷകനായ ഉലഹന്നാന് താൻ ജീവിച്ചിരിക്കെ തന്നെ മകന്റെ വിയോഗവും സ്വീകരിക്കേണ്ടി വന്നു. ജോയിയുടെ മാതാവ് രണ്ട് വർഷം മുമ്പ് മരിച്ചത്. മറ്റ് മലയാളികളിൽ നിന്ന് വ്യത്യസ്തമായി ഇതേ വീട്ടിൽ തന്നെയാണ് ജോയിയുടെ സഹേദരൻ ജോണിയും കുടുംബവും താമസിക്കുന്നത്. ജോയിക്ക് സമനായി എല്ലാ കാര്യങ്ങളും നാട്ടിൽ നടത്തുന്നത് ജോണിയാണ്.
മരണ വിവരമറിഞ്ഞെത്തിയവർ ജോണിയെ ആശ്വസിപ്പിക്കാനാണ് കൂടുതൽ പാടുപ്പെട്ടത്. കൂട്ടുകുടുംബമെന്ന മലയാളിയുടെ പരമ്പരാഗത സമ്പ്രദായത്തിൽ ആകൃഷ്ടടനായി വീട്ടിലെ എല്ലാവർക്കുമായി വീട് നിർമ്മിച്ച ഗൃഹനാഥൻ ജോയി ഇനി ആ വീട്ടിൽ ഉണ്ടാവില്ലന്ന യാഥാർത്ഥ്യം എല്ലാവർക്കും അത്ര പെട്ടന്ന് ഉൾകൊള്ളാനാവില്ല. സാമൂഹ്യ മത സാംസ്ക്കാരിക മേഖലയിൽ വയനാടിന് തന്നാൽ കഴിയുന്നതെല്ലാം നൽകി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അറയ്ക്കൽ ജോയി എന്ന കപ്പൽ ജോയി വിട പറഞ്ഞെങ്കിലും വയനാടിന്റെ മനസിൽ എന്നും ഓർമിക്കപ്പെടുന്ന വ്യക്തിത്വത്തിനുടമയായി അദ്ദേഹം നിലനില്കുമെന്നത് തീർച്ചയാണ് ..
https://www.facebook.com/Malayalivartha


























