Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കുട്ടികളില്ലാത്തതിന്റെ ദു:ഖം മറക്കാൻ തണല്‍ എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച്‌ മാനസിക വൈകല്യം നേരിടുന്ന കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യം; രവി വള്ളത്തോള്‍ ഇനി ഓർമ്മ

25 APRIL 2020 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...

ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോള്‍ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തികച്ചും വെള്ളിത്തിരയിലും മിനി സ്ക്രീനിലും സൗമ്യതയുടെ ആള്‍രൂപമായി തിളങ്ങിയ വ്യക്തിത്വമായിരുന്നു രവി വള്ളത്തോള്‍ എന്ന അതുല്യ പ്രതിഭ.

ഒരുകാലത്ത് മലയാളി വീട്ടമ്മമാരുടെയും കോളേജ് കുമാരിമാരുടെയും ഇഷ്ട താരമായിരുന്നു രവി. അഭിനയ പാടവവും സൗന്ദര്യവും സൗമ്യ മനോഭാവവും ഒരാളിലേക്ക് ഇഴുകിച്ചേര്‍ന്നതിനാല്‍ രവി വള്ളത്തോളിന് മിനി സ്ക്രീന്‍ പ്രേക്ഷകരുടെ മനസുകളില്‍ വലിയ ഇടമാണ് ലഭിച്ചത്. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനായ രവിയ്ക്ക് അഭിനയവും സാഹിത്യവും ഏറെ പ്രിയപെട്ടവയായിരുന്നു. അച്ഛന്‍ പ്രശസ്തനായ നാടകകൃത്താണെങ്കിലും ആ മേല്‍വിലാസം ഉപയോഗപ്പെടുത്താന്‍ രവി ആഗ്രഹിച്ചിരുന്നില്ല. മലപ്പുറത്തായിരുന്നു കുടുംബ വീടെങ്കിലും തിരുവനന്തപുരത്തായിരുന്നുത്തോടായിരുന്നു അദ്ദേഹത്തിന് ആത്മ ബന്ധം കൂടുതൽ. പഠനവും തുടര്‍ ജീവിതവുമൊക്കെ തിരുവനന്തപുരത്തായിരുന്നു.. ശിശുവിഹാര്‍ മോഡല്‍ സ്കൂളില്‍ പഠിക്കുമ്ബോഴേ നാടകങ്ങളില്‍ താത്പര്യമുണര്‍ന്നിരുന്നു. മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബിരുദവും കാര്യവട്ടം കാമ്ബസില്‍ നിന്നും പി.ജിയും ചെയ്തു.

പഠന കാലയളവില്‍ നാടകങ്ങളില്‍ പെണ്‍വേഷങ്ങളാണ് രവി വള്ളത്തോള്‍ അഭിനയിച്ചിരുന്നത്. 1976ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതികൊണ്ടാണ് അദ്ദേഹം സിനിമാ ജീവിതത്തിലേക്ക് കടന്ന് വന്നത്. 1986ല്‍ ഇറങ്ങിയ രേവതിയ്ക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിന്റെ കഥയും രവിയുടേതായിരുന്നു. നാടകത്തിന് വേണ്ടി എഴുതിയ കഥയാണ് സിനിമയാക്കിയത്.

1986ല്‍തന്നെ സീരിയല്‍ രംഗത്തേക്ക് കടന്നു. ദൂരദര്‍ശനിലെ വൈതരണി എന്ന സീരിയിലില്‍ ആയിരുന്നു രംഗപ്രവേശം. അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായരുടേതായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് രവി വള്ളത്തോളിനെ തേടി നൂറുകണക്കിന് സീരിയല്‍ വേഷങ്ങളെത്തി.

ലെനിന്‍ രാജേന്ദ്രന്റെ സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് കടന്നു. മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, സര്‍ഗം, കമ്മിഷണര്‍, വിഷ്ണുലോകം, നീവരുവോളം തുടങ്ങി അന്‍പതിലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അഭിനയത്തിന്റെ ഇടവേളകളിലെല്ലാം എഴുത്തിന് സമയം നീക്കിവച്ചു. മുപ്പതില്‍പ്പരം ചെറുകഥകളെഴുതി. പാട്ടുകളും. 1980 ജനുവരി 1ന് ഗീതാലക്ഷ്മിയുമായി വിവാഹം. എന്നാൽ കുട്ടികളില്ലാത്തതിന്റെ ദു:ഖം മറക്കാൻ അദ്ദേഹം തണല്‍ എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച്‌ മാനസിക വൈകല്യം നേരിടുന്ന കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ഏതാണ്ട് അമ്ബതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സ്വാതി തിരുനാളിലെ ഗായകന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. 2014ല്‍ പുറത്തിറങ്ങിയ ദി ഡോള്‍ഫിന്‍സാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.

സിബി മലയിലിന്റെ നീവരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദര്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ഇരുപത്തിയഞ്ചോളം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് സിനിമയാക്കി.

അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്ബരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്ബരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സീരിയലുകളില്‍ പ്രധാന റോളുകള്‍ ചെയ്ത് തിളങ്ങിയെങ്കിലും സിനിമയില്‍ വേണ്ടത്ര ശോഭിക്കാന്‍ അവസരം ഒരുങ്ങിയില്ല. അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളിലടക്കം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി അദ്ദേഹം എപ്പോഴും പറയാറുമുണ്ട്. രോഗത്തിന്റെ അവശതകള്‍ അലട്ടിയപ്പോഴാണ് സിനിമാ, സീരിയല്‍ രംഗങ്ങളില്‍ നിന്നും വിട്ടുനിന്നത്. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (14 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (17 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (22 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends