കൊറോണ ജാഗ്രതയുടെ മുന്നോടിയായി കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥർ ഉളപ്പടെ നൂറിലേറെപേർ നിരീക്ഷണത്തിൽ

കേരളത്തിൽ കൊറോണ വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് നിലനിന്നുപോരുന്നത്. അതോടൊപ്പം തന്നെ കോഴിക്കോട് ജില്ലയില്‍ മാനസിക വൈകല്യമുള്ള തമിഴ്നാട് സ്വദേശിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോടില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറിലേറെ പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോവിഡ് രോഗ ബാധിതനുമായി ഇടപഴകിയെന്ന സംശയത്തെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്.
അതോടൊപ്പം തന്നെ ജില്ലയില്‍ സാമൂഹ്യക്ഷേമ ഓഫീസറും സിഐയും ഉള്‍പ്പെടെയുള്ളവരാണ് കോവിഡ് നിരീക്ഷണത്തിലായിരിക്കുന്നത്. തമിഴ്നാട് സ്വദേശിക്ക് മാനസിക വൈകല്യമുള്ളതിനാല്‍ ഇയാളുടെ സമ്ബര്‍ക്ക പട്ടികയോ മറ്റു വിവരങ്ങളോ ആരോഗ്യവകുപ്പിന് തയാറാക്കാന്‍ ഇതുവരെ കഴിയുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇത്രയധികംപേരെ ഉടൻ തന്നെ നിരീക്ഷണത്തിലാക്കിയത്.സാമൂഹ്യക്ഷേമ ഓഫീസറും സിഐയും ഉള്‍പെടെയുള്ളവരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായിരുന്നതാണ് ഇവരെ നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചത്.
അതേസമയം ഏറെ നാളുകളായി കോഴിക്കോട് തെരുവില്‍ കഴിയുന്നയാള്ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. 67 വയസുകാരനായ ഇയാളെ 20 ദിവസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള താത്കാലിക അഗതി മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇയാളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha


























