സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി

സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ വില്‍പ്പന ഉണ്ടാകില്ല. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുന്ന നിലപാടാണ് കേരളത്തിനുള്ളത്. അബ്‌കാരി ചട്ട ഭേദഗതി അന്നത്തെ സാഹചര്യത്തിലാണ്. വെയര്‍ ഹൗസുകള്‍ വഴി മദ്യ വില്‍പ്പന ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























