കേന്ദ്രത്തിന്റെ കയ്യടി നേടി കേരളം; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് സംതൃപ്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ല്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചു

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് സംതൃപ്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളം സ്വീകരിച്ച നടപടികള്‍ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. നേരത്തെ, പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ വിലയിരുത്താനാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസ്. കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. ഏഴ് പേര്‍ രോഗ മുക്തി നേടി. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ള രോഗികളുടെ എണ്ണം 21,475 ആയി. ഇന്ന് വിവിധ ജില്ലകളിലായി ആശുപത്രിയില്‍ 135 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹോട്സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കാം. ആദ്യം കടകള്‍ പൂര്‍ണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























