സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പരിശോധന

സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം അവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കാനാണ് പരിശോധന നടത്തുന്നത്. ഇതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും എന്നദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്ത് മാധ്യമസ്ഥാപനങ്ങളില്‍ പിരിച്ചുവിടലും ശമ്ബളം നല്കാതിരിക്കലും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവര്‍ത്തകരുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമസ്ഥാപനങ്ങള്‍ക്ക് പരസ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നല്കാന് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസ്. കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. ഏഴ് പേര്‍ രോഗ മുക്തി നേടി. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ള രോഗികളുടെ എണ്ണം 21,475 ആയി. ഇന്ന് വിവിധ ജില്ലകളിലായി ആശുപത്രിയില്‍ 135 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹോട്സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കാം. ആദ്യം കടകള്‍ പൂര്‍ണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























