ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായി സംസ്ഥാനത്തെ പ്രാര്‍ത്ഥനാലയങ്ങള്‍...

കോവിഡ് 19 ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രാര്‍ത്ഥനാലയങ്ങള്‍ മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്. ജാതി വ്യത്യാസമില്ലാതെ എല്ലാ മതാലയങ്ങളും അടച്ചിട്ടിരിക്കുന്നതിനാന്‍ പ്രതിസന്ധിയിലായിരിക്കുന്നത് അതിന്റെ നടത്തിപ്പുകാരാണ്. ലോക് ഡൗണ്‍ ഇനിയും നീണ്ടുപോയാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സൂചനകള്‍. ആരാധനാലയങ്ങളിലെ ജീവനക്കാരാണ് കൂടുതലും ബുദ്ധിമുട്ടിലായിരിക്കുന്നത്. ആരാധനാലയങ്ങളില്‍ ദിവസക്കൂലിക്കാരും മാസം ശമ്പളം വാങ്ങുന്നവരും ഉണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് ഭക്തജനങ്ങളുടെ സംഭാവനകളും മറ്റും കൊണ്ടാണ്. ശമ്പളം കൊടുക്കാന്‍ മാത്രമല്ല ആരാധനാലയങ്ങളുടെ നടത്തിപ്പിനും ഇങ്ങനെ കിട്ടുന്ന തുകയാണ് ഉപയോഗിക്കുന്നത്. ലോക്ഡൗണിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്നതിനാല്‍ ആകെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഭാരവാഹികള്‍. കാണിക്കയായും സംഭാവനയസായും വഴിപാടുകളായും ലഭിക്കുന്ന പണം കൊണ്ട് ശമ്പളങ്ങളും മറ്റ് ചിലവുകളും നടത്തിയിരുന്നവര്‍ ഇങ്ങനെ തുടര്‍ന്നാല്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ്.
https://www.facebook.com/Malayalivartha


























